India

അഗ്നിവീർ റിക്രൂട്ട്മെന്റ് റാലിയെ ആവേശപൂർവ്വം ഇരുകൈയ്യും നീട്ടി സ്വീകരിച്ച് യുവാക്കൾ; പരിശീലനം അടുത്തവർഷം മാർച്ചിൽ നടക്കും…

കോഴിക്കോട്: വിവാദങ്ങൾ ഏറെ സൃഷ്ട്ടിച്ച അഗ്നിവീർ ആർമി റിക്രൂട്ട്മെന്റ് റാലിയെ ആവേശപൂർവ്വം ഇരുകൈയ്യും നീട്ടി സ്വീകരിച്ച് യുവാക്കൾ. ജില്ലയിലെ ഫിസിക്കൽ എഡ്യുക്കേഷൻ ഗ്രൗണ്ടിൽ നടക്കുന്ന വടക്കൽ മേഖലാ റാലിയിൽ കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ നിന്നായി രജിസ്റ്റർ ചെയ്ത 20,000 പേരിൽ 13,116 ഉദ്യോഗാർത്ഥികൾ ഇതിനോടകം പങ്കെടുത്തു കഴിഞ്ഞു.

ഇതുവരെ 705 പേർ ആരോഗ്യ ക്ഷമത നേടി. 624 പേരെ മെഡിക്കൽ റിവ്യൂ ചെയ്യുന്നതിന് വേണ്ടി അയച്ചു. യുവാക്കളിൽ നിന്നും റാലിക്ക് വേണ്ടി വൻ സ്വീകാര്യതയാണ് ലഭിച്ചതെന്ന് മേജർ ജനറൽ പി.രമേശ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇനി എഴുത്തു പരീക്ഷയും നടത്തും. പൊലീസ് വെരിഫിക്കേഷനു ശേഷം 2023 മാർച്ചോടെയാണ് പരിശീലനം ആരംഭിക്കുന്നത്. രാജ്യത്താകെ 40,000ത്തോളം ഉദ്യോഗാർത്ഥികളെയാണ് തിരഞ്ഞെടുക്കുന്നത്. സംസ്ഥാനത്ത് തെക്കൻ മേഖലാ റിക്രൂട്ട്‌മെന്റ് റാലി നവംബർ രണ്ടാംവാരം കൊല്ലത്ത് നടക്കും. നഴ്‌സിംഗ് അസിസ്റ്റന്റ്, വെറ്ററിനറി നഴ്‌സിംഗ് അസിസ്റ്റന്റ്, മത പഠന അദ്ധ്യാപകർ എന്നിവർക്കുള്ള റിക്രൂട്ട്‌മെന്റും ഇവിടെ നടക്കും.

കേരളം, കർണാടക, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള വനിതകൾക്ക് നവംബർ ആദ്യവാരം ബംഗളൂരുവിലാണ് റിക്രൂട്ട്‌മെന്റ് റാലി. 11,000ത്തോളം യുവതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുവർഷം റിക്രൂട്ട്‌മെന്റ് റാലികൾ നടക്കാതിരുന്ന സാഹചര്യത്തിൽ ഇത്തവണ പ്രായപരിധിയിൽ രണ്ട് വർഷത്തെ ഇളവ് നൽകിയിട്ടുണ്ട്. ഒക്ടോബർ 10 വരെയാണ് വടക്കൻ കേരളത്തിലെ റിക്രൂട്ട്‌മെന്റ്.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സോണിയാ ഗാന്ധിയിലേക്കും നീളണമെന്ന് കെ സുരേന്ദ്രൻ

ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…

30 minutes ago

ശ്രീ ലേഖയ്ക്കെതിരെ വ്യാജ പരാതിയുമായി സിപിഐഎം??

ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…

1 hour ago

മദിരയിൽ മയങ്ങുന്ന മലയാള നാട്ടിൽ പുതിയ ബ്രാൻഡ് മദ്യത്തിന് പേരിടൽ കർമ്മം. അവിടെയും കാരണഭൂതൻ എയറിൽ.

പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…

3 hours ago

ഖമേനിയെ വക വരുത്തും! ഇറാൻ മറ്റൊരു ഇറാഖാകുന്നു; ആക്രമിക്കാൻ തയ്യാറെടുത്ത് അമേരിക്ക

ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…

3 hours ago

അന്താരാഷ്ട്ര ബഹിരാകാശ നിലയം അവസാന കാലത്തിലേക്ക് ! നാസയുടെ അപ്രമാദിത്വം അവസാനിക്കുന്നു

അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…

3 hours ago

ഭാരതത്തിൻ്റെ പിന്തുണ വേണം! എസ് ജയശങ്കറിന് കത്തെഴുതി ബലൂച് നേതാവ്;അണിയറയിൽ വൻ നീക്കങ്ങൾ

ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…

3 hours ago