കിളിമാനൂര്‍: ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂന്നംഗ സംഘം യുവാവിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കുത്തിക്കൊന്നു. പറണ്ടക്കുഴി ചരുവിള പുത്തന്‍വീട്ടില്‍ ശശിയുടെ മകന്‍ സഞ്ചു (30) ആണ് കൊല്ലപ്പെട്ടത്.ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് പറണ്ടക്കുഴി ഷിബു വിലാസത്തില്‍ ഷിബുവിന് (39)ഗുരുതര പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 10 മണിയോടെ തട്ടത്തുമല പറണ്ടക്കുഴി ശാസ്താംപൊയ്ക അരോഗ്യ ഉപകേന്ദ്രത്തിന് മുന്നിലായിരുന്നു സംഭവം. സഞ്ചുവിന്റെ നാട്ടുകാരും ഇറച്ചിവെട്ടുകാരുമായ അല്‍അമീന്‍, അല്‍ മുബീന്‍, മുഹമ്മദ് ജാസിം എന്നിവരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ അല്‍അമീന്‍, മുഹമ്മദ് ജാസിം എന്നിവരെ പൊലീസ് കസ്റ്റിയിലെടുത്തിട്ടുണ്ട്. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പെയിന്റിംഗ് തൊഴിലാളിയാണ് സഞ്ചു. സഞ്ചുവും സുഹൃത്ത് ഷിബുവും നിലമേലുള്ള ബാറില്‍ എത്തിയിരുന്നു. ഇവിടെ വച്ച് അല്‍അമീനെയും സംഘത്തെയും കണ്ടുമുട്ടി. ഇരുകൂട്ടരും എന്തോ പ്രശ്‌നത്തെച്ചൊല്ലി വഴക്കുണ്ടാക്കി.
രാത്രി പത്തുമണിയോടെ സഞ്ചുവും ഷിബുവും വീട്ടിലേക്ക് വരുമ്പോള്‍ പ്രതികള്‍ ആട്ടോയില്‍ പിന്തുടര്‍ന്നെത്തി ബാറിലുണ്ടായ വഴക്കിനെചൊല്ലി തര്‍ക്കമായി. തര്‍ക്കത്തിനിടെ സഞ്ചുവിനെ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ കുത്തിവീഴ്ത്തുകയായിരുന്നു.
തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷിബുവിന് കുത്തേറ്റത്.കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ സഞ്ചുവിനെ ഉടന്‍ തന്നെ കിളിമാനൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു. കുത്തേറ്റ ഷിബുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഞ്ചു അവിവിവാഹിതനാണ് .
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…