Monday, October 26, 2026

മോദിയുടെ ഗ്യാരന്റിക്ക് യുവാക്കളുടെ പിന്തുണ !രാജീവ് ചന്ദ്രശേഖറിനായി സ്വന്തം നിലയിൽ വോട്ടഭ്യർത്ഥനുമായി യുവാക്കളുടെ കരോൾ സംഘം

തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചാരണം അവസാനിക്കാൻ മൂന്നു ദിനരാത്രങ്ങൾ മാത്രംബാക്കി നിൽക്കെ, എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ അവസാന ഘട്ട പ്രചാരണത്തിന് ആവേശം കൂട്ടി കൂടുതൽ യുവാക്കൾ മുന്നോട്ടു വരുന്നു. വീടുകൾ തോറും കയറിയിറങ്ങുന്ന കരോൾ സംഘമാണ് പാട്ടു പാടി എൻഡിഎ സ്ഥാനാർത്ഥിക്കായി പ്രചാരണം നടത്തി വരുന്നത്. എൻഡിഎ അനുകൂലികളായ ഇവർ സ്വന്തം നിലയിലാണ് ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മുതൽ രാത്രി എട്ടു വരെയാണ് പാട്ടും പാടി ഇവരുടെ പര്യടനം. നഗരത്തിരക്കുകളിൽ നിന്നൊഴിഞ്ഞ് ജനവാസ മേഖലകളിലാണ് കരോൾ ഗാന സംഘം വീടുകൾ കേന്ദ്രീകരിച്ച് പ്രചാരണവുമായി മുന്നേറുന്നത്. കരോൾ സംഘത്തിനൊപ്പം രാജീവ്‌ ചന്ദ്രശേഖറിന്റെ 10.5 അടിയിൽ ഉള്ള പ്രതേക കാരികേച്ചറും ഉണ്ട്. ശംഖുമുഖം, കണ്ണന്തുറ, വലിയതുറ പ്രദേശങ്ങളിലായിരുന്നു കഴിഞ്ഞ ദിവസങ്ങൾ ഇവരുടെ പര്യടനം. പരസ്യ പ്രചാരണം അവസാനിക്കുന്ന ബുധനാഴ്ച വരെ ഇതു തുടരാനാണു സംഘം പദ്ധതിയിടുന്നത്.

Related Articles

Latest Articles