Museum Attack Case; In the dark, the police formed a special investigation team
ഹരിപ്പാട്:തിരുവോണ ദിവസം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ തൃക്കുന്നപ്പുഴ പോലീസിൽ കീഴടങ്ങി.പീഡനക്കേസ് പ്രതിക്കെതിരെ സാക്ഷി പറഞ്ഞതിനെ തുടർന്നാണ് ആക്രമണം നടന്നത്.കാർത്തികപ്പള്ളി മഹാദേവികാട് പനച്ചയിൽ ശരത് ദാസ്, മുട്ടുങ്കൽ ചിറയിൽ അഖിൽ, നന്ദനത്തിൽ ആകാശ്, കുളത്തിൽ വീട്ടിൽ ഉമ്മാണ്ടൻ എന്ന് അറിയപ്പെടുന്ന രഞ്ജുരാജ്, ശ്രീജിത്ത് ഭവനത്തിൽ അപ്പു എന്ന ശ്രീരാജ് എന്നിവരാണ് സ്റ്റേഷനിൽ ഹാജരായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
തിരുവോണ ദിവസം രാത്രി മഹാദേവികാട് എസ്.എൻ.ഡിപി സ്കൂളിന് സമീപത്ത് സുജിത്ത്, സൂരജ്, സുധിമോൻ എന്നിവരെ മാരകായുധങ്ങളുമായി ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. പ്രതികളെ പിടിക്കാൻ കഴിയാത്തത് കാരണം തൃക്കുന്നപ്പുഴ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പിടികിട്ടാനുള്ള 6 പേരിൽ അഞ്ച് പേരാണ് സ്റ്റേഷനിൽ ഹാജരായത്. കാളിദാസൻ എന്ന പ്രതി ഇപ്പോഴും ഒളിവിലാണ്.
കേസിലെ ഒന്നാം പ്രതി ശരത് യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്നു. ഇയാൾക്കെതിരെ സാക്ഷി പറഞ്ഞതിനാണ് യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചത്. പ്രതികൾ നിരവധി ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടതാണെന്ന് തൃക്കുന്നപ്പുഴ പോലീസ് പറഞ്ഞു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…