Spirituality

ഈ രാശിയിൽ ജനിച്ചവർ മറ്റുള്ളവരെ കുറ്റപ്പെടുത്താൻ മിടുക്കരാണ്

ചില കൂട്ടരുണ്ട്, മറ്റുള്ളവർ എന്ത് ചെയ്താലും കുറ്റം, അതുപോലെ സ്വയം കുറ്റം ചെയ്താൽ കണ്ണടയ്ക്കുകായും ചെയ്യും. ചില രാശിയിൽ ജനിച്ചവർക്ക് ഈ ദുഃസ്വഭാവങ്ങളുണ്ട്!

ചില ശീലങ്ങൾ സ്വയം ഒരു കുറ്റമായി തോന്നില്ല പക്ഷേ, മറ്റുള്ളവർ ചെയ്യുന്നതു കണ്ടാൽ സഹിക്കാൻ പറ്റാതെ വരുന്നു.

ഇങ്ങനെയുള്ള രാശിക്കാർ ആരെല്ലാമെന്നു ചുവടെ കൊടുക്കുന്നു;

ലിയോ (ജന്മദിനം ജൂലൈ 24 മുതൽ ഓസ്‌റ്റ് 23 വരെയുള്ളവർ)


ആവശ്യങ്ങളിൽ വളരെ കൃത്യതയുള്ളവരാണ്. ഒരു കാട്ടിൽ ഒരു സിംഹം മാത്രം മതി എന്നതാണിവരുടെ രീതി. എല്ലാത്തിന്റെയും ശ്രദ്ധാകേന്ദ്രം താനായിരിക്കണം എന്നതാണ് ഇവരുടെ ശൈലി. തന്നെ പോലെ തനിക്കൊപ്പം ഒരാളെ നിലനിർത്താൻ ഇവർ താൽപര്യപ്പെടുന്നില്ല.

വിർഗോ (ജന്മദിനം ഓസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)


എല്ലാത്തിനെയും നിശിതമായി വിമർശിക്കുന്ന പ്രകൃതമാണ് ഇവരുടേത്. എന്നാൽ മറ്റുള്ളവരാൽ വിമർശിക്കപ്പെടാൻ ഇവർ ഇഷ്ടപ്പെടുന്നുമില്ല.

ലിബ്ര (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)


തങ്ങൾ പറയുന്നതാണ് ശരി, അതു തെളിയിക്കാൻ ഏതറ്റം വരെയും പോകുന്ന സ്വഭാവക്കാരാണിവർ. തങ്ങളുടെ തീരുമാനങ്ങൾ ശരിയാണെന്ന് തെളിയിക്കാൻ വാദപ്രതിവാദത്തിനിറങ്ങുന്നതും ഇവരുടെ സ്വഭാവമാണ്.

സാജിറ്റേറിയസ് (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)


തീരുമാനങ്ങളിൽ തെറ്റുപറ്റുന്നവരാണ്. മറ്റുള്ളവരെ വിലയിരുത്തി ആളാകാൻ ശ്രമിക്കാറുണ്ട്,ഒരിക്കൽ പോലും സ്വയം ഒരു വിലയിരുത്തലിന് ഇവർ തയ്യാറാകില്ല. ഇവർക്ക് ആരെ വേണമെങ്കിലും വിമർശിക്കാം പക്ഷേ ഇവരെ വിമർശിക്കുന്നവരെ ഇഷ്ടമല്ല!.

അക്വേറിയസ് (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ


വിശിഷ്ഠമായ വ്യക്തിത്വത്തിന് ഉടമകളാണിവർ. വ്യക്തിപ്രഭാവം കൊണ്ട് തങ്ങൾക്കൊപ്പം നിൽക്കുന്നവരെ തരം താഴ്ത്താനുള്ള ഒരു അവസരവും ഇവർ വിട്ടുകളയില്ല.

പിസസ് (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)


സ്വപ്നജീവികളാണിവർ. മറ്റുള്ളവരെ കേൾക്കുന്നതിനെക്കാൾ സ്വന്തം ഭാവനയിൽ ജീവിക്കാനാണിവർക്കിഷ്ടം. ഓരോ ചെറിയ കാര്യങ്ങൾക്കും ഇവർ വികാരഭരിതരാകും. മറ്റുള്ളവർ ചെയ്യുന്നത് ഇവർക്കിഷ്ടമില്ലെന്നു മാത്രം.

(വിവരങ്ങൾക്ക് കടപ്പാട്)

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

5 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

5 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

6 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

6 hours ago