Featured

ജന്തുലോകത്തെ വിചിത്ര സോംബികൾ

സോംബികൾ കഥാപാത്രമായി വരുന്ന സിനിമകൾ കാണാത്തവർ ഉണ്ടാവില്ല. കരീബിയൻ രാജ്യങ്ങളിലെ മന്ത്രവാദികൾക്ക് ചില മയക്കുമരുന്നുകൾ ഉപയോഗിച്ച് മനുഷ്യരെ സോംബി പോലെ അടിമകൾ ആക്കി മാറ്റാനുള്ള കഴിവ് ഉണ്ടെന്നു വിശ്വസിക്കപ്പെടുന്നു. ഭൂരിഭാഗം ആളുകൾക്കും ഇത് മന്ത്രവാദം ചെയ്താണ് സാധിക്കുന്നത് എന്ന് വിശ്വസിക്കാനാണ് ഇഷ്ടം.

എന്നിരുന്നാലും ജന്തുലോകത്ത് സോംബികൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് ഒരു പാട് ഉദാഹരണങ്ങൾ ഉണ്ട്. ഒരു ജീവിയുടെ മനസ്സിന്റെ നിയന്ത്രണം മറ്റൊരു പരാദജീവി ഏറ്റെടുക്കുന്ന പ്രതിഭാസമാണിത്. പിന്നീട് ആ പരാദജീവിയുടെ നിലനിൽപ്പിനായുള്ള പ്രവർത്തികൾ ആണ് സോംബിയായി മാറിയ ജീവി ചെയ്യുക. സോംബികൾ ആയി മാറാൻ വിധിക്കപ്പെടുന്ന ഉറുന്പുകളെ നമുക്കിവിടെ പരിചയപ്പെടാം.

ഉഷ്ണമേഖലാ വനങ്ങളിൽ കാണപ്പെടുന്ന ഓഫിയോകോർഡിസ്പ്‌സ് യൂണിലേറ്ററാലിസ് എന്ന ഫംഗസ്ആണ് സോംബി ഉറുന്പുകളെ സൃഷ്ടിക്കുന്ന മന്ത്രവാദികൾ. ഈ ഫംഗസ്സുകൾ തങ്ങളുടെ നിലനിൽപ്പിനും വംശം നിലനിർത്തുന്നതിനും ആശാരി ഉറുന്പുകളെയാണ് ) സോംബികൾ ആക്കി മാറ്റി ഉപയോഗിക്കുന്നത്.

ഫംഗസ് ശരീരത്തിൽ കയറിയ ഉറുന്പ് ആദ്യമൊന്നും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയില്ല. എന്തെങ്കിലും രോഗം വന്ന ഉറുന്പുകളെ കോളനിയിൽ നിന്ന് പുറത്താക്കുന്ന സമ്പ്രദായം നിലനിൽക്കുന്നതിനാലാവാം ഇത്. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഫംഗസ് തന്റെ പ്രവർത്തനം തുടങ്ങുന്നു. ചില രാസവസ്തുക്കൾ ഉറുന്പിന്റെ ശരീരത്തിലെത്തിച്ച് അതിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു. മറ്റു സോംബി പ്രതിഭാസങ്ങളെ പോലെ തലച്ചോറിന്റെ നിയന്ത്രണമില്ല ഇവിടെ ഏറ്റെടുക്കുന്നത്. പഠനങ്ങൾ കാണിക്കുന്നത് ഉറുന്പിന്റെ ബാഹ്യസ്ഥികൂടത്തിന്റെ നിയന്ത്രണം ആണ് ഫംഗസ് കൈക്കലാക്കുന്നത്. ഒരു പാവകളിക്കാരൻ തന്റെ പാവയെ കളിപ്പിക്കുന്നത് പോലെ ഫംഗസ് ഉറുന്പിനെ നിയന്ത്രിക്കുന്നു.

ഈ അവസ്ഥയിലാണ് താൻ എങ്ങോട്ട് പോകുന്നു എന്നറിയാതെ ഉറുന്പ് തന്റെ കോളനിയിൽ നിന്ന് പുറത്തിറങ്ങുന്നത്. ഫംഗസിന്റെ ലക്‌ഷ്യം അതിന്റെ വളർച്ചയ്ക്ക് ആവശ്യമായ സൂക്ഷ്മകാലാവസ്ഥയുള്ള ഇടത്തേക്ക് അതിന്റെ ഇരയെ എത്തിക്കുക എന്നതാണ്. നിയന്ത്രണം നഷ്ടപ്പെട്ട ശരീരവുമായി ഉറുന്പ് അടുത്ത് കാണുന്ന ഒരു ചെടിയിൽ കയറുന്നു. ഫംഗസിനു വളരാൻ ആവശ്യമായ ഉയര ത്തിലെത്തുന്പോൾ ഉറുന്പ് തന്റെ മുഖത്തെ മാൻഡിബിൾ ഇലയിലോ കൊന്പിലോ താഴ്‌ത്തി ചലനരഹിതയാകുന്നു. ഫംഗസ് ഉറുന്പിന്റെ ശരീരത്തിൽ തഴച്ചുവളരാൻ തുടങ്ങുന്നു. ആവശ്യമായ പോഷകങ്ങൾ പാവം ഉറുന്പിന്റെ ശരീരത്തിൽ നിന്ന് തന്നെ ഊറ്റിയെടുക്കുന്നു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം ഉറുന്പ് പൂർണമായും തന്റെ ജീവൻ വെടിയുന്നു. അപ്പോഴാണ് അതിന്റെ തലയുടെ അടിയിൽ നിന്ന് ഫംഗസിന്റെ ഫലം എന്ന് പറയാവുന്ന fruiting body വളരുന്നത്. ആ fruiting body-ഇൽ ആണ് ഫംഗൽ വിത്തുകൾ ആയ spores ഉള്ളത്. അനുയോജ്യമായ സാഹചര്യത്തിൽ അത് പൊട്ടി ആയിരക്കണക്കിന് spores താഴേക്ക് പറന്നിറങ്ങുന്നു. ആ സമയം താഴെയുള്ള ഉറുന്പുകൾക്ക് ഫംഗസ് ബാധയേൽക്കാം. അങ്ങനെ ഫംഗസ് ബാധയേറ്റ ഉറുന്പുകൾ സോംബികളായി മാറി അടുത്ത ജീവിതചക്രം തുടങ്ങുന്നു

admin

Recent Posts

സാം പിത്രോഡയെ സോഷ്യൽ മീഡിയയിൽ വാരിയലക്കി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ |OTTAPRADAKSHINAM|

മുഖ്യമന്ത്രിക്ക് തിരക്കിനിടയിൽ ഒരവസരം കിട്ടിയപ്പോൾ പോയി അതിൽ തെറ്റെന്താണ്? എവർ ഗ്രീൻ ക്യാപ്സുളുമായി ഗോവിന്ദൻ |PINARAYI VIJAYAN| #pinarayivijayan #cpm…

3 hours ago

ബിഡിജെഎസ് പിടിച്ച വോട്ടെത്ര? കണക്കു കൂട്ടും തോറും മുന്നണികള്‍ക്ക് ചങ്കിടിപ്പ്

തെരഞ്ഞെടുപ്പു ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രധാന മുന്നണികളെല്ലാം തെരഞ്ഞെടുപ്പു പ്രാഥമിക വിലയിരുത്തലുകള്‍ നടത്തിക്കഴിഞ്ഞു. ഇരുപതു സീററുകളും വിജയിക്കുമെന്നാണ് യുഡിഎഫും എല്‍ഡിഎഫും അവകാശം…

4 hours ago

രാമ രാമ പാടിയാൽ രാമരാജ്യം ആകുമോ കമ്മികളെ ?

മാർക്സിനെയും ചെഗുവേരയേയും വിട്ടു, ഇനി കുറച്ച് രാംലല്ലയെ പിടിച്ചു നോക്കാം ! DYFI യുടെ പോസ്റ്ററിന് നേരെ ട്രോൾമഴ #dyfi…

4 hours ago

പൂഞ്ചില്‍ ആ-ക്ര-മ-ണം നടത്തിയവരില്‍ മുന്‍ പാക് സൈ-നി-ക കമാ-ന്‍-ഡോയും; ചിത്രങ്ങള്‍ പുറത്ത് !

പാകിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീ-ക-ര സംഘടന ജെ-യ്ഷെ മുഹമ്മദിന്റെ അനുബന്ധ സംഘടനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിലെ തീ-വ്ര-വാ-ദി-ക-ളാണ് ആക്രമണം…

4 hours ago

രാമ രാമ പാടിയാൽ രാമരാജ്യം ആകുമോ കമ്മികളെ ?

മാർക്‌സും ചെഗുവും വേണ്ട, കമ്മികൾക്ക് രാംലല്ല മതി ! DYFI യുടെ പോസ്റ്ററിന് നേരെ ട്രോൾമഴ #dyfi #flexboard #ramlalla

4 hours ago

ഇന്ത്യയിലെ മുഗള്‍ യുവരാജാവിന് ഉപദേശം നല്‍കുന്ന അമേരിക്കന്‍ അങ്കിള്‍| രാഹുല്‍- പിത്രോദ കോംബോ

ആരായാലും സ്വന്തം മാതാപിതാക്കളേയും വംശത്തേയും ദേശത്തേയുമൊക്കെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചാല്‍ മറുപടി തീര്‍ച്ചയായും പരുഷമായിരിക്കും. ഇത്തരത്തിലുള്ള രോഷമാണ് ഇന്ത്യ ഒട്ടാകെ…

5 hours ago