CRIME

കേരളത്തിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം; പാലക്കാട് ഒലവക്കോട് ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; മൂന്ന് പേർ കസ്റ്റഡിയിൽ

പാലക്കാട്: കേരളത്തിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം.പാലക്കാട് ഒലവക്കോട് ബൈക്ക് മോഷണം ആരോപിച്ചാണ് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്നത്. മലമ്പുഴ കടുക്കാംകുന്ന് സ്വദേശി റഫീഖ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം നടന്നത്. ഒലവക്കോട് റെയിൽവേ സ്‌റ്റേഷന് സമീപമുള്ള ഹോട്ടലിന് സമീപത്തുവെച്ചാണ് ആൾക്കൂട്ട മർദ്ദനം ഉണ്ടായത്. മുണ്ടൂർ കുമ്മാട്ടി കാണാനായി എത്തിയവരാണ് യുവാവിനെ മർദ്ദിച്ചത്.

പ്രതികളായ ഇവർ കുമ്മാട്ടി കാണാൻ എത്തുകയും തുടർന്ന് മദ്യപിക്കുന്നതിനായി ഹോട്ടലിൽ മുറിയെടുക്കുകയുമായിരുന്നു. മദ്യപിച്ച് തിരിച്ചിറങ്ങിയപ്പോൾ ഹോട്ടലിന് മുൻപിൽ ബൈക്ക് കാണാനില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും. ഇതിൽ നിന്നും റഫീഖിന് സമാനമായ രീതിയിൽ വസ്ത്രം ധരിച്ചയാൾ ബൈക്ക് എടുത്തു കൊണ്ടു പോകുന്നത് കാണുകയായിരുന്നു. തുടർന്ന് റഫീഖിനെ ചോദ്യം ചെയ്തു. ബൈക്ക് എടുത്തിട്ടില്ലെന്ന് പറഞ്ഞതോടെ മർദ്ദിക്കുകയായിരുന്നു. എന്നാൽ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ട് എന്നാണ് പോലീസ് നിഗമനം. ഇവരെ ഉടനെ കസ്റ്റഡിയിൽ എടുക്കുമെന്ന് പോലീസ് അറിയിച്ചു.കൂടാതെ റഫീഖിനെതിരെ മോഷണ കുറ്റം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബൈക്ക് മോഷ്ടിച്ചത് റഫീഖ് തന്നെയാണോയെന്നും പോലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

B4 Admin

Recent Posts

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

9 hours ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

9 hours ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

11 hours ago

അക്രമപ്രതിഷേധക്കാർക്ക് സർക്കാർ ജോലിയില്ല: കർശന നിയമവുമായി യോഗി സർക്കാർ

അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…

14 hours ago

പത്തനംതിട്ടയിൽ ദാരുണ അപകടം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു

പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…

14 hours ago

ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലിന് തിരിച്ചടിയോ? ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രം ട്രസ്റ്റിന് തിരികെ നൽകാൻ ഹൈക്കോടതി

ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…

20 hours ago