തിരുവനന്തപുരം : സർക്കാർ ബോധപൂർവ്വം പരിശോധനകളുടെ എണ്ണം കുറക്കുന്നതും പരിശോധനാ ഫലങ്ങൾ ചികിൽസിക്കുന്ന ഡോക്ടർമാരിൽ നിന്നു പോലും മറച്ചുവെക്കുന്നതും ഗുരുതരമായ ഭവിഷ്യത്തിനിടയാക്കുമെന്നും ബിജെപി നേതാവ് ബി രാധകൃഷ്ണ മേനോൻ അഭിപ്രായപ്പെട്ടു. ഈ പ്രശ്നത്തിൽ ആശങ്ക പ്രകടിപ്പിച്ച കേന്ദ്രമന്ത്രി വി മുരളീധരനെ ആക്ഷേപിച്ചത്കൊണ്ട് കേരളീയർ സുരക്ഷിതരാവില്ല എന്ന് മുഖ്യമന്ത്രി ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കുന്നതു വരെ പോസിറ്റീവായ രോഗിയുടെ വിവരം പുറത്തു പറയുവാൻ കളക്ടർക്കുപോലും അനുവാദമില്ല. ഇതു ലംഘിച്ച് 3 പേരുടെ വിവരങ്ങൾ ഇടുക്കി കളക്ടർ പുറത്തു വിട്ടതിന്റെ പേരിലാണ് രോഗം സംശയിക്കുന്ന 3 പേരേ അനിശ്ചിതത്വത്തിലാക്കി ഇവരുടെ സാമ്പിളുകൾ വീണ്ടും പരിശോധനക്കയച്ചത്. കോട്ടയം ജില്ലയിൽ ആരോഗ്യ വകുപ്പിൽ സി പി എം ജില്ലാ സെക്രട്ടറിയുടേയും ബന്ധുവായ മെഡിക്കൽ കോളേജ് ആശുപത്രി ആർ എം ഒ യുടേയും സമാന്തര ഭരണമാണ്. ഇവർ പറയുന്നത് അതേപടി അനുസരിക്കാനേ ഡി എം ഒക്കും ,മെഡിക്കൽ കോളേജ് സൂപ്രണ്ടിനും നിർവ്വാഹമുള്ളൂ. പല ജില്ലകളിലേയും കണക്കുകൾ വിശ്വാസയോഗ്യമല്ല എന്നും അദ്ദേഹം പറഞ്ഞു.
റാന്നിയിലെ 90 കഴിഞ്ഞ വൃദ്ധ ദമ്പതികൾക്ക് ബാധിച്ചിരുന്ന ഹൃദ്രോഗം സുഖപ്പെട്ടത് കോവിഡ്19 എന്ന് പറഞ്ഞ് പ്രചരണം കൊടുത്തകാര്യം കോട്ടയം മെഡിക്കൽ കോളേജിൽ നിന്നു തന്നെ പുറത്തു വന്നിട്ടുണ്ട്.ഇവർക്കിവിടെ ചികിത്സ നൽകിയത് ഹൃദോഗ വിഭാഗത്തിലാണന്ന് രേഖകൾ വ്യക്തമാക്കുന്നു.ഇവർക്ക് കോവിഡ് ഭേദമായന്ന നിലയിൽ നടന്ന യാത്ര അയപ്പ് രാഷ്ടീയ നാടകത്തിന്റെ തിരക്കഥ എഴുതിയത് സി പി എം ജില്ലാ സെക്രട്ടറിയും മെഡിക്കൽ കോളേജ് ആർ എം ഒ യും ചേർന്നാണ്. കോവിഡ് ന്റെ മറവിലുള്ള ഇത്തരം രാഷ്ടീയ മുതലെടുപ്പുകൾ അവസാനിപ്പിക്കണമെന്നും ബി രാധാകൃഷ്ണമേനോൻ വ്യക്തമാക്കി.

