നെടുമ്പാശ്ശേരിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് ഇരുപത് കോടിയുടെ ഹെറോയിൻ, വിദേശി പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. ഇരുപത് കോടി വിലവരുന്ന ഹെറോയിനാണ് പിടികൂടിയത്. ദക്ഷിണാഫ്രിക്കയിൽ നിന്നും ദുബായ് വഴിയെത്തിയ ടാൻസാനിയൻ പൗരനിൽ നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്.
ടാൻസാനിയൻ പൗരനായ മുഹമ്മദ് അലിയാണ്...
ബാർട്ടൺ ഹില്ലില്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം, ഒന്നാം പ്രതിക്ക് 15 വർഷം വരെ പരോളിന്...
തിരുവനന്തപുരം: തിരുവനന്തപുരം ബാർട്ടൺ ഹില്ലില്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം. ഓട്ടോ ഡ്രൈവറായ അനിൽ കുമാറിനെയാണ് ജീവൻ എന്ന വിഷ്ണു, മനോജ് എന്നിവർ ചേർന്ന് കൊലപ്പെടുത്തിയത്.
ഒന്നാം പ്രതി ജീവൻ...
പതിനഞ്ചുവയസുകാരിയോട് ലൈംഗിക പരാക്രമം; ഒല ടാക്സി ഡ്രൈവർ അറസ്റ്റിൽ
മുംബൈ: പതിനഞ്ചുവയസുകാരിയോട് ലൈംഗിക പരാക്രമം കാട്ടിയ ഒല ടാക്സി ഡ്രൈവർ അറസ്റ്റിൽ. ബിഹാർ സ്വദേശിയായ മുരളി കുമാർ സിംഗ് ആണ് മുംബൈയിൽ അറസ്റ്റിലായത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊജ്ജിതമാക്കി. ഇയാൾക്കെതിരെ മുമ്പ് ഇത്തരം...
ബസില്‍ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; യാത്രക്കാരന് അറസ്റ്റില്‍
ഹരിപ്പാട്: 13 വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം. അമ്മയോടൊപ്പം കെ.എസ്.ആര്.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിക്കാണ് നേരെയാണ് ലൈംഗികാക്രമണം ഉണ്ടായത്. സംഭവത്തില്‍ എറണാകുളം സ്വദേശിയായ ബിജുവിനെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം....
വയറ്റിനുള്ളിൽ ഇരുപത്തിയെട്ടുകോടി; സംശയാസ്പദമായ പെരുമാറ്റം കണ്ട് യുവതികളെ പരിശോധിച്ച കസ്റ്റംസിന് കിട്ടിയത് കോടികൾ വിലവരുന്ന മയക്കുമരുന്ന്.
ന്യൂഡൽഹി: വയറ്റിനുള്ളിൽ 181 കൊക്കെയ്ൻ ക്യാപ്സ്യൂളുകൾ ഒളിപ്പിച്ച രണ്ട് വിദേശ വനിതകൾ പിടിയിൽ. ഉഗാണ്ടയിൽ നിന്നെത്തിയ വനിതകളാണ് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കസ്റ്റംസിന്റെ പിടിയിൽ ആയത്.
വനിതകളുടെ വയറ്റിനുള്ളിൽ നിന്നും കണ്ടെത്തിയ...
ആംബുലന്‍സില്‍ കടത്തിയ ഒരു കോടി രൂപയുടെ രക്തചന്ദനത്തടികള്‍ പിടികൂടി
അമരാവതി: ആന്ധ്രാപ്രദേശില്‍ ആംബുലന്‍സിലും മിനി വാനിലുമായി കടത്തിയ രക്തചന്ദനത്തടികള്‍ പിടികൂടി. ചിറ്റൂര്‍ റൂറല്‍ പോലീസാണ് ഒരു കോടിയിലേറെ വിലമതിക്കുന്ന 71 ചന്ദനത്തടികള്‍ പിടിച്ചത്.
സംഭവത്തില്‍ 15 അന്തര്‍സംസ്ഥാന കള്ളക്കടത്തുകാരെയും അറസ്റ്റ് ചെയ്തു.പോലീസ് സൂപ്രണ്ട് റിഷാന്ത്...
ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍
ദില്ലി: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍. സെന്‍ട്രല്‍ ദില്ലിയിലെ ദര്യഗഞ്ച് ഏരിയയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 40 കാരിയായ ഭാര്യയും കാമുകനും കൂട്ടുകാരനുമാണ് അറസ്റ്റിലായത്.
ദര്യഗഞ്ച് സ്വദേശിയായ സീബ ഖുറേഷി, ശുഐബ്,വിനിത് ഗോസ്വാമി...
ഭക്ഷണത്തിൽ അട്ടയും ഈച്ചയും; നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ കാന്റീൻ അടച്ച് പൂട്ടി
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ കാന്റീൻ ആരോഗ്യവിഭാഗം അടച്ചുപൂട്ടി. കാന്റീനിൽ നിന്നും പാഴ്സൽ വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയുടെയും അട്ടയുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ആരോഗ്യവകുപ്പ് കാന്റീനിൽ...
പുത്തൻ ബൈക്ക് സുഹൃത്തുക്കളെ കാണിക്കാൻ യാത്ര; മടങ്ങുന്നതിനിടെ അപകടം വില്ലനായി, യുവാവിന് ദാരുണാന്ത്യം
പാലക്കാട്: പുത്തൻ ബൈക്ക് സുഹൃത്തുക്കളെ കാണിക്കാൻ പോയി മടങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് ബൈക്ക് ഉടമയായ പത്തൊൻപത്കാരൻ ഷാജഹാൻ മരിച്ചത്.
പാലപ്പുറം കരിക്കലകത്ത് ഷൗക്കത്തലിയുടെയും ഫസീലയുടെയും മകനാണ് മരിച്ച ഷാജഹാൻ....
21 ദിവസം പ്രായമായ കുഞ്ഞിനോട് അമ്മയുടെ ക്രൂരത; പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് കുഞ്ഞിനെ തോട്ടിലെറിഞ്ഞു, രക്ഷകനായത് ഭർതൃ സഹോദരൻ
ആലപ്പുഴ: അർത്തുങ്കലിൽ 21 ദിവസം പ്രായമായ കുഞ്ഞിനോട് അമ്മയുടെ കൊടും ക്രൂരത. കുഞ്ഞിനെ ഇവർ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് വീടിനു സമീപത്തെ തോട്ടിലെറിഞ്ഞു. ഇത് കണ്ട വന്ന ഭർതൃസഹോദരൻ കുട്ടിയെ രക്ഷിച്ച് ഉടൻ തന്നെ...