തിരുവനന്തപുരം: കോവിഡ് -19 സ്ഥിരീകരിക്കുന്നതിനുള്ള റിയല്‍ ടൈം പി.സി.ആര് ലാബുകള്‍ നാല് സർക്കാർ മെഡിക്കൽ കോളജുകളിൽ തയാറാക്കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം, കോട്ടയം, കണ്ണൂര്‍, മഞ്ചേരി മെഡിക്കല്‍ കോളജുകളിലാണ് സൗകര്യം ഒരുക്കിയത്.
ഇവയില്‍ എറണാകുളം മെഡിക്കല്‍ കോളജിന് ഐ.സി.എം.ആര് അനുമതി ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച ലാബിൻ്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഐ.സി.എം.ആറിൻ്റെ അനുമതി ലഭിച്ചാലുടന്‍ മറ്റ് ലാബുകളില്‍ കൂടി പരിശോധനകള്‍ തുടങ്ങാനാകും. എറണാകുളം മെഡിക്കല്‍ കോളജിന് കൂടി ഐ.സി.എം.ആര് അനുമതി ലഭിച്ചതോടെ കേരളത്തില്‍ 11 സര്‍ക്കാര്‍ ലാബുകളിലാണ് പരിശോധന നടത്തുന്നത്.

