Monday, June 17, 2024
spot_img

നിസാമുദീൻ ഇന്ത്യയിലെ ‘വുഹാൻ’ ആകുന്നു? ദില്ലിയിൽ ആയിരങ്ങൾ നിരീക്ഷണത്തിൽ

ദില്ലി: രാജ്യം കൊറോണ മഹാമാരിയെ നേരിടുന്നതിനിടെ പ്രധാന വൈറസ് പ്രഭവകേന്ദ്രമായി ദില്ലിയിലെ നിസാമുദ്ദീനിൽ നടന്ന മത സമ്മേളനം. ഹസ്‍രത് നിസാമുദ്ദീനിലെ ബംഗ്ലെ വാലി മസ്‌ജിദിൽ മാർച്ച് 13 -നും 15-നും ഇടയിൽ നടന്ന തബ്‍ലീഹ് ജമാ അത്ത് സമ്മേളനമാണ് കൊറോണ വൈറസ് ഭീഷണി രാജ്യത്ത് ശക്തമാക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുത്തവരിൽ 24 പേർക്ക് ഇതുവരെ കൊറോണ പോസിറ്റീവായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് പേര്‍ ഇതിനകം മരിക്കുകയും ചെയ്തു.

ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും നിരവധി പേരാണ് ഈ സമ്മേളനത്തില്‍ പങ്കെടുത്തത്. മലേഷ്യ, ഇന്തോനേഷ്യ, സൗദി അറേബ്യ, കിർഗിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ അടക്കം രണ്ടായിരത്തിലധികം പ്രതിനിധികൾ തബ്‍ലീഹ് ജമാ അത്ത് സഭയിൽ പങ്കെടുത്തു.

കേരളത്തില്‍നിന്നും നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തുവെന്നാണ് വിവരം. ഇതിന്‍റെ കൃത്യമായ കണക്കെടുക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. സമ്മേളനത്തിൽ പങ്കെടുത്ത പലരും ദിവസങ്ങളോളം പള്ളിയിലും ആയിരക്കണക്കിനാളുകൾ പാർക്കുന്ന നിസാമുദ്ദീൻ മേഖലയിലും താമസിച്ചുവെന്നാണു വിവരം. ഇവർ സന്ദർശിച്ച സ്ഥലങ്ങളെക്കുറിച്ചും വ്യക്തതയില്ല.

ദില്ലിയിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ രഹസ്യമായിട്ടാണ് യോഗം നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ദില്ലി നിസാമുദ്ദീൻ കൊവിഡിൻ്റെ ‘ഹോട്ട് സ്‌പോർട്ട്’ ആകും. സമ്മേളനത്തിൽ പങ്കെടുത്തവരുടെ കണക്കുകൾ വ്യക്തമാകാത്തതും അധികൃതർ വിവരങ്ങൾ മറച്ച് വെക്കുന്നതും ആശങ്ക വർധിപ്പിക്കുന്നു.

മലേഷ്യയിൽ കൊറോണ വൈറസിന്‍റെ വ്യാപനത്തിന് കാരണമായതും ഇതേ സംഘടനാ നടത്തിയ തബ്‍ലീഹ് ജമാ അത്ത് സമ്മേളനമാണ്. ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ ക്വാലാലംപൂർ പ്രദേശത്തുള്ള ശ്രീ പെറ്റലിങ് മോസ്കിലാണ് സമ്മേളനം നടന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1500 ഓളം പ്രതിനിധികൾ മലേഷ്യയിൽ നടന്ന തബ്‍ലീഹ് ജമാ അത്ത് സമ്മേളനത്തിൽ പങ്കെടുത്തു. ഈ സമ്മേളനത്തിന് ശേഷം മലേഷ്യയിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്.

Related Articles

Latest Articles