Saturday, December 20, 2025

പന്തെടുക്കാൻ ഇറങ്ങി.ചേതനയറ്റ് മടങ്ങി

കളിക്കുന്നതിനിടെ വെള്ളത്തില്‍പ്പോയ പന്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ രണ്ടാമത്തെയാളുടെ മൃതദേഹമാണ് ഇന്ന് കണ്ടെടുത്തത്. കോടനാട് ആലാട്ടുചിറ സ്വദേശി വൈശാഖിന്റെ (20) മൃതദേഹമാണ് ഇന്ന് ലഭിച്ചത്.

വൈശാഖിന്റെ സുഹൃത്ത് കോതമംഗലം കുത്തുകുഴി കളരിക്കല്‍ മാത്യുവിന്റെ മകന്‍ ബേസിലിന്റെ (20) മൃതദേഹം ഇന്നലെ രാത്രി ലഭിച്ചിരുന്നു. കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിലെ ബി.ബി.എ വിദ്യാര്‍ഥികളാണ് മരണമടഞ്ഞത്.

ഇന്നലെ വൈകിട്ട് പത്തോളം വരുന്ന കൂട്ടുകാരുമൊത്ത് പെരിയാര്‍ തീരത്ത് കളിച്ചുകൊണ്ടിരിക്കെ വെള്ളത്തില്‍പ്പോയ പന്തെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ ഒഴുക്കില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സിന്റെ മുങ്ങല്‍വിദഗ്ദ്ധരും നാട്ടുകാരും ചേര്‍ന്ന നടത്തിയ തിരച്ചിലിനൊടുവില്‍ ബേസിലിന്റെ മൃതദേഹം കിടന്നതിന് തൊട്ടടുത്ത് നിന്നും വൈശാഖിന്റെ മൃതദേഹവും ലഭിച്ചു.

Related Articles

Latest Articles