Monday, December 22, 2025

മൂന്നിരട്ടി ലാഭവുമായി റിലയൻസ് ജിയോ

മുംബൈ : റിലയന്‍സ് ഇന്റസ്ട്രീസിന്റെ ടെലികോം സ്ഥാപനമായ റിലയന്‍സ് ജിയോക്ക് 177.5 ശതമാനം വളര്‍ച്ച. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലാണ് ഈ വളർച്ച നേടിയത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലത്ത് ലഭിച്ച 840 കോടിയെ അപേക്ഷിച്ച്‌ മൂന്നിരട്ടിയോളമാണ് ലാഭത്തില്‍ വര്‍ധനവുണ്ടായത്. 2,331 കോടിയായാണ് ലാഭത്തില്‍ വര്‍ധന ഉണ്ടായത്.

2018 -19ലെ മൊത്ത ലാഭം 2,964 കോടിയായിരുന്നു. ഇത് 2019 -20 ല്‍ ആയപ്പോൾ 5,562 കോടിയായി ഉയര്‍ന്നു. 88 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. മാര്‍ച്ച്‌ 31 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിക്ക് 38.75 കോടി ഉപഭോക്താക്കളുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 26.3 ശതമാനത്തിന്റെ വര്‍ധന. കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ ഒരു ഉപഭോക്താവില്‍ നിന്ന് 128.4 രൂപയാണ് ജിയോയ്ക്ക് ലാഭം ലഭിച്ചിരുന്നത്. അതേ സമയം ഇത്തവണ അത് 130.6 രൂപയായി ഉയര്‍ന്നു. ഉയര്‍ന്ന ലാഭം ലഭിച്ചതിന് പിന്നാലെ കമ്പനി ജിയോമീറ്റ് എന്ന പുതിയ വീഡിയോ പ്ലാറ്റ്ഫോം ദേശീയ തലത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക് 43,574 കോടി നിക്ഷേപിച്ചതിനെ കുറിച്ചും ജിയോ വിശദീകരിച്ചിട്ടുണ്ട്. ഇതില്‍ 14,976 കോടി ജിയോ പ്ലാറ്റ്ഫോമുകളുടെ ഭാവി വളര്‍ച്ചയ്ക്കായി ഉപയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Related Articles

Latest Articles