Categories: India

അതിര്‍ത്തി അടച്ചത് മുന്‍കരുതലിന്റെ ഭാഗം; കേരളവുമായുള്ള നല്ല ബന്ധത്തെ ഇത് ബാധിക്കില്ലെന്നും യെദ്യൂരപ്പ

മംഗളൂരു: കാസര്‍കോട്-മംഗളൂരു അതിര്‍ത്തി അടച്ചത് മുന്‍കരുതലിന്റെ ഭാഗമായാണ്. കേരളവുമായുള്ള നല്ല ബന്ധത്തെ ഇത് ബാധിക്കില്ലെന്നും കര്‍ണടക മുഖ്യമന്ത്രി യെദ്യൂരപ്പ ദേവഗൗഡയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

മലയാളികള്‍ക്ക് ദക്ഷിണകന്നഡ ജില്ലയിലെ ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഇന്നലെ കര്‍ണാടക പിന്‍വലിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കരുതെന്ന് കാണിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് ദക്ഷിണ കന്നഡ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉത്തരവിറക്കിയത്.

കൊവിഡ് 19 നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഉത്തരവെന്നായിരുന്നു വിശദീകരണം. കാസറകോട് ജില്ലയിലും കേരളത്തിലും കൊവിഡ് വ്യാപിച്ചെന്നായിരുന്നു കാരണമായി പറഞ്ഞത്.

ചികിത്സാ വിലക്ക് നീക്കിയതോടെ മംഗളൂരുവിലെ ആശുപത്രികളില്‍ നേരത്തെ പ്രവേശിപ്പിക്കപ്പെട്ട രോഗികളെ നിര്‍ബന്ധിത ഡിസ്ചാര്‍ജ് ചെയ്യുന്ന സാഹചര്യം ഇല്ലാതാകും.

admin

Recent Posts

ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഭാര്യ സഹോദരനെ വിവാഹം ചെയ്തു; പക വീട്ടാൻസഹോദരന്റെ 7 മാസം പ്രായമായ കുഞ്ഞിനെ നിലത്തെറിഞ്ഞു കൊന്നു; പ്രതി അറസ്റ്റിൽ

ഗുരുഗ്രാം: ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഭാര്യ സഹോദരനെ വിവാഹം ചെയ്തെന്ന വിവരമറിഞ്ഞ് അവരുടെ 7 മാസം പ്രായമായ കുഞ്ഞിനെ…

6 mins ago

‘വധുവിന് വീട്ടുകാർ നൽകുന്ന സമ്മാനത്തിൽ ഭർത്താവിന് അവകാശമില്ല’; സുപ്രധാന വിധിയുമായി സുപ്രീംകോടതി

ദില്ലി: വിവാഹ സമയം വധുവിന് വീട്ടുകാര്‍ നല്‍കുന്ന സമ്മാനത്തിൽ ഭര്‍ത്താവിന് അധികാരമോ അവകാശമോ ഇല്ലെന്ന് സുപ്രീംകോടതി. ഏതെങ്കിലും പ്രതിസന്ധി സമയത്ത്…

27 mins ago

മണിപ്പൂരില്‍ ഭീകരാക്രമണം; രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരിലെ ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. മണിപ്പൂരിലെ നരൻസേന മേഖലയിൽ ആണ് ഭീകരാക്രമണം ഉണ്ടായത്. രണ്ട് ഉദ്യോഗസ്ഥർക്ക്…

55 mins ago

ദിവസം ഒരു ഈന്തപ്പഴം മാത്രം കഴിച്ച് റംസാൻ വ്രതം; സഹോദരന്‍മാര്‍ മരിച്ച നിലയില്‍, മാതാവ് അവശനിലയിൽ ആശുപത്രിയില്‍

മർഗാവ്: ദിവസം ഒരു ഈന്തപ്പഴം മാത്രം കഴിച്ച് റംസാൻ വ്രതമനുഷ്ടിച്ച സഹോദരന്‍മാര്‍ മരിച്ച നിലയില്‍. ഗോവയിലെ മര്‍ഗാവിലാണ് 27ഉം 29ഉം…

1 hour ago

‘രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ താഴേക്ക് പോകുമ്പോൾ ഭാരതം ശോഭയുള്ള നക്ഷത്രം പോലെ മുന്നേറുകയാണ്’; പ്രധാനമന്ത്രിയുടെ വികസന കാഴ്ചപ്പാടുകൾ രാജ്യത്തിന്റെ ഭാവി മാറ്റി മറിച്ചെന്ന് ജെ പി നദ്ദ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടുകൾ രാജ്യത്തിന്റെ ഭാവി തന്നെ മാറ്റി മറിച്ചെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി…

2 hours ago

പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര! ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും വിധിയെഴുതി കേരളം; വോട്ടെണ്ണല്‍ ജൂൺ 4ന്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും വിധിയെഴുതി കേരളം. പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയായിരുന്നു അനുഭവപ്പെട്ടത്.…

2 hours ago