Wednesday, December 24, 2025

അനുസരണ തീരെയില്ലാത്ത പത്തനംതിട്ട

പത്തനംതിട്ട: ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങളുടെ ലംഘനത്തിന് ജില്ലയില്‍ ഇന്ന്‍ മാത്രം 326 കേസ് . വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ അത് ലംഘിച്ചതിന് അഞ്ചു കേസും എടുത്തിട്ടുണ്ട്. വരുംദിവസങ്ങളിലും ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികളാകും ഉണ്ടാവുക. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ലോക് ഡൗണ്‍ കാലാവധി കഴിഞ്ഞുമാത്രമേ തിരികെ ഉടമസ്ഥന് നല്‍കുകയുള്ളൂ എന്നും ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു.

ലോക് ഡൗണ്‍, ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്‌ ബന്ധപ്പെട്ട വകുപ്പുകളും ജില്ലാഭരണകൂടവും തുടര്‍ച്ചയായി പൊതുജനങ്ങള്‍ക്ക് ബോധവത്ക്കരണവും മുന്നറിയിപ്പുകളും അവഗണിച്ച്‌ വാഹനങ്ങളുമായി വ്യക്തമായ കാരണങ്ങളില്ലാതെ ചിലര്‍ പുറത്തിറങ്ങുന്നുണ്ട്.

Related Articles

Latest Articles