Saturday, December 20, 2025

അരിക്കൊമ്പനാണെന്നു കരുതി ബി.ജെ.പി. കൊണ്ടുപോയത് കുഴിയാനയെ;അനിൽ ആന്റണിയുടെ ബി.ജെ.പിയിലേക്കുള്ള രംഗപ്രവേശത്തെ പരിഹസിച്ച് കെ. സുധാകരന്‍

തിരുവനന്തപുരം: കോൺഗ്രസിലെ തലമുതിർന്ന നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നതാണ് ഇപ്പോൾ കേരളത്തിലെ സംസാര വിഷയം. ഇപ്പോൾ അനില്‍ ആന്റണിയുടെ ബി.ജെ.പിയിലേക്കുള്ള രംഗപ്രവേശത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. അരിക്കൊമ്പനാണെന്നു കരുതി ബി.ജെ.പി കൊണ്ടുപോയത് കുഴിയാനയെയാണെന്നാണ് സുധാകരന്‍ പരിഹസിക്കുന്നത്.

അരിക്കൊമ്പനാണെന്നു വിചാരിച്ചാണ് ബി.ജെ.പി അനിൽ ആന്റണിയെ പിടിച്ചിട്ടുണ്ടാവുക. ഇത് കുഴിയാനയാണെന്ന് കാണാന്‍ പോകുന്നേയുള്ളൂവെന്ന് സുധാകരന്‍ പറഞ്ഞു. അതേസമയം ഈ മാസം 25ന് അനില്‍ ആന്റണി കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടും

Related Articles

Latest Articles