Friday, December 12, 2025

അരിയുമില്ല പൊരിയുമില്ല, കേന്ദ്രങ്ങൾക്ക് കുറവുമില്ല സ്വന്തക്കാർക്ക് വേണ്ടി പൂട്ടാത്ത സർക്കാർ സ്ഥാപനങ്ങൾ

നമ്മുടെ കേരളത്തിൽ സ്വന്തമായി ഒന്നുമില്ല. അരിയും പച്ചക്കറിയും എല്ലാം നമ്മൾ മറ്റുള്ളവരുടെ കയ്യിൽ നിന്നാണ് വാങ്ങുന്നത്. വാങ്ങി വാങ്ങി കടക്കെണിയിലാണ് കേരളം. എന്നാൽ ഈ അവസ്ഥ കേരളത്തിൽ ഭരണത്തിലിരിക്കുന്നവർ വിചാരിച്ചാൽ മാറ്റാവുന്നതേ ഉള്ളു. അതെങ്ങനെയെന്ന് വച്ചാൽ
സുപ്രധാനമല്ലാത്ത ചില സ്ഥാപനങ്ങൾ എല്ലാം പിരിച്ച് വിടണം. അതിലൂടെ 140 രൂപയുടെ റബ്ബർ 200 രൂപയ്ക്ക് സംഭരിക്കാം. 28 രൂപയുടെ നെല്ല് സമയത്തിന് സംഭരിച്ച് വേഗത്തിൽ കർഷകർക്ക് പണം നൽകാം. അങ്ങനെ ചെയ്യുന്നതിലൂടെ കർഷകരുടെ പ്രശ്നങ്ങളും അകലും, കേരളത്തിന് സ്വന്തമായി അരിയും ഉണ്ടാകും.
ഇനി കുടിശ്ശിക കൂടാതെ 3000 രൂപ ക്ഷേമപെൻഷനും നൽകാം. സർവ്വോപരി മാസംതോറും സർക്കാരിന് കടം എടുക്കാതെ തന്നെ സംസ്ഥാനത്തിലെ കാര്യങ്ങളെല്ലാം തന്നെ ചെയ്യാം. സുപ്രധാനമല്ലാത്ത ചില സ്ഥാപനങ്ങൾ
ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
1.ഫാം ഇൻഫർമേഷൻ ബ്യൂറോ,
2.സ്റ്റേറ്റ് ഹോൾട്ടികൾച്ചർ മിഷൻ,
3.കിസാൻ കേരള പ്രൊജക്റ്റ്
4.കേരള സ്റ്റേറ്റ് സീഡ് ഡവലപ്മെൻ്റ് അതോറിറ്റി
5.ഡബ്ലു.എച്ച്.ഒ. സെൽ
6.അടയ്ക്കാ- സുഗന്ധവിള വികസന ഡയറക്റ്ററേറ്റ്
7.കശുവണ്ടി – കൊക്കോ വികസന ഡയറക്റ്ററേറ്റ്

8.എഫ്.എ.സി.ടി
9.കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ
10.കേരള ആഗ്രോ മെഷിനറി കോർപ്പറേഷൻ
11.കേരഫെഡ്
12.കേരള ലാൻറ് ഡവലപ്മെൻ്റ് കോർപ്പറേഷൻ
13.കാർഷിക വികസന ബേങ്ക്
14.മാർക്കറ്റ് ഫെഡ്
15.റബർമാർക്കറ്റിംങ്ങ് ഫെഡറേഷൻ

16.ഹോൾട്ടികോർപ്പ്
17.വെയർഹൗസിംങ്ങ് കോർപ്പറേഷൻ
18.നടുകര അഗ്രോ പ്രോസസ്സിംങ്ങ് കമ്പിനി
19.ഓയിൽപാം
20.പ്ലാൻ്റേഷൻ കോർപ്പറേഷൻ
21.റെയ്ഡ്കോ
22.സ്മാൾ ഫാർമേഴ്സ് അഗ്രി ബിസിനസ്സ് കൺസോർഷ്യം
23.സ്റ്റേറ്റ് ഫാമിംങ്ങ് കോർപ്പറേഷൻ
24.വി.എഫ്.പി.സി.കെ.

25.കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെൻ്റ് ബോർഡ്

26.പോൾട്രി ഡവലപ്മെൻ്റ് കോർപ്പറേഷൻ
27.മിൽമ
28.കേരള ഫീഡ്സ്
29.കേരള ഡയറി ഫാർമേഴ്സ് വെൽഫെയൽ ഫണ്ട് ബോർഡ്
30.മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ
31.കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം
32.കേന്ദ്ര കിഴങ്ങ് വർഗ്ഗ ഗവേഷണ കേന്ദ്രം
33.സുഗന്ധവിള ഗവേഷണ കേന്ദ്രം
34.നാളികേര വികസന ബോർഡ് നാളീകേര കോർപ്പറേഷൻ 36. നാളീകേര കൗൺസിൽ

37.കോഫീ ബോർഡ്
38.ബയോ – ഡൈവേഴ്സിറ്റി ബോർഡ്
39.ഭൂവികസ ബോർഡ്
40.റബ്ബർ ബോർഡ്
41.സ്പൈസസ് ബോർഡ്
42.അഗ്രിക്കൾച്ചറൽ പ്രൈസസ് ബോർഡ്
43.ഭൂമി ശാസ്ത പഠനകേന്ദ്രം
44.ജലവിഭവ വികസന കേന്ദ്രം
45.സ്വാമിനാഥൻ ഗവേഷണ കേന്ദ്രം
46.നാഷണൽ ഹോൾട്ടിക്കൾച്ചർ ബോർഡ്
47.നാഷണൽ ഇൻ്റിറ്റ്യൂട്ട് ഫോർ ഇൻറർ ഡിസിപ്ലിനറി സയൻസ് ആൻ്റ് ടെക്നോളജി
48.ഓണാട്ടുകര വികസന ഏജൻസി
49.രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി
50.ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻ്റ് റിസർച്ച് സെൻ്റർ

51.കേരള കാർഷിക യൂനിവേഴ്സിറ്റികൾക്ക് കീഴിൽ 6 കോളേജുകൾ
52.പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രങ്ങൾ – 6 എണ്ണം
53.യൂനിവേഴ്സിറ്റിക്ക് കീഴിലെ മറ്റ് ഗവേഷണ കേന്ദ്രങ്ങൾ – 30 എണ്ണം
54.കേരള മൃഗ സംരക്ഷണ യൂനിവേഴ്സിറ്റി.

ഇനിയുമുണ്ട് സ്ഥാപനങ്ങൾ വേറെ. സ്വന്തമായി കൃഷി ചെയ്യാത്ത അല്ലെങ്കിൽ കർഷകരുടെ കയ്യിൽ നിന്ന് നെല്ല് വാങ്ങാത്ത, അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ വാങ്ങുന്ന കേരളത്തിനെന്തിനാണ് ഇത്രയും സ്ഥാപനങ്ങൾ. സ്വന്തം പാർട്ടിക്കാരെയും ബന്ധുക്കളെയും തിരുകി കയറ്റാൻ വേണ്ടിയാവും ഈ സ്ഥാപനങ്ങൾ ഇങ്ങനെ തുടരുന്നത്.

Related Articles

Latest Articles