കോട്ടയം:ശബരിമല എയര്‍പോര്‍ട്ട് നിര്‍മ്മിക്കാനായി സര്‍ക്കാര്‍ വസ്തുവായ ചെറുവള്ളി എസ്റ്റേറ്റ് കൈയ്യേറ്റഭൂമി, സര്‍ക്കാര്‍ നമ്മുടെ പണം കൊടുത്ത് വാങ്ങുന്നു.
ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. റവന്യൂവകുപ്പാണ് ഉത്തരവിറക്കിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.
2263.13 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് റവന്യൂവകുപ്പ് നിര്‍ദ്ദേശം നല്‍കി. നഷ്ടപരിഹാര തുക പാലാ കോടതിയില്‍ കെട്ടിവയ്ക്കും. ഉടമസ്ഥാവകാശ തര്‍ക്കം കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ 77 അനുസരിച്ചാണ് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കുന്നത്. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ് നടപടി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനം സ്വീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക് ഉത്തരവിറക്കിയത്.

