തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് രോഗവ്യാപന നിരക്കില്‍ വന്‍ വര്‍ധന. ഇന്ന് 141 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണു നൂറിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിക്കുന്നത്.
ചൊവ്വാഴ്ച രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 79 പേര് വിദേശത്തു നിന്നും 52 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സമ്ബര്‍ക്കത്തിലൂടെ ഒമ്ബത് പേര്‍ക്കു രോഗം പിടിപെട്ടു. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം ബാധിച്ചു. ഇന്ന് 60 പേര് രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തംനംതിട്ട-27 പാലക്കാട്- 27, ആലപ്പുഴ-19, തൃശൂര്‍-14, എറണാകുളം-13, മലപ്പുറം-11, കോട്ടയം-8, കോഴിക്കോട്-6, കണ്ണൂര്‍-6, തിരുവനന്തപുരം-4, കൊല്ലം-4, വയനാട്-2.
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം-15, കോട്ടയം-12, തൃശൂര്‍-10, എറണാകുളം-6, പത്തനംതിട്ട-6, കൊല്ലം-4, തിരുവനന്തപുരം-3, വയനാട്-3, കണ്ണൂര്‍-1.
സംസ്ഥാനത്ത് നിലവില്‍ 1,620 പേര് ചികിത്സയിലുണ്ട്.

