കൊച്ചി : ഇന്ന് നടന്‍ മണികണ്ഠൻ ആചാരിയ്ക്ക് വിവാഹം.ലോക്ക്‌ഡൗൺ കാലത്ത് ആഘോഷങ്ങളോ ആൾക്കൂട്ടമോ ഇല്ലാതെയാണ് വിവാഹം നടക്കുക. മരട് സ്വദേശിയായ അഞ്ജലിയാണ് വധു. ആറു മാസം മുൻപ് വിവാഹം തീരുമാനിച്ചിരിക്കെയാണ് ലോകമൊട്ടാകെ കൊറോണ വൈറസ് വ്യാപിക്കുന്നതും രാജ്യത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുന്നതും. തീരുമാനിച്ച വിവാഹം മാറ്റേണ്ടെന്നു കരുതി ലളിതമായ ചടങ്ങുകളോടെ ഇന്ന് വിവാഹം നടത്തുന്നതെന്ന് മണികണ്ഠൻ പറഞ്ഞു.
തൃപ്പണിത്തുറ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം. വിവാഹാഘോഷങ്ങൾക്കായി മാറ്റി വച്ചിരിക്കുന്ന തുകയിൽ നിന്നും ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനാണ് മണികണ്ഠന്റെയും അഞ്ജലിയുടെയും തീരുമാനം. വിവാഹ കാര്യം ഫേസ്ബുക്ക് വീഡിയോയിലാണ് താരം അറിയിച്ചത്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് മണികണ്ഠന്‍ ആചാരി. പിന്നീട് സഹനടനായുളള വേഷങ്ങളിലൂടെയാണ് പല സിനിമയിലും തിളങ്ങി. കഴിഞ്ഞ വര്‍ഷം രജനീകാന്ത് ചിത്രം പേട്ടയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. വിജയ് സേതുപതിയുടെ പുതിയ സിനിമയിലും നടന്‍ അഭിനയിച്ചിരുന്നു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…