സ്വദേശി ജാഗരണ്‍ മഞ്ച് കേരളത്തിന്റെയും,സെന്റര്‍ ഫോര്‍ പോളിസി ഡെവലപ്മെന്റ് സ്ററഡീസിന്റെയും (സിപിഡിഎസ്)ആഭിമുഖ്യത്തില്‍, നാളെ രാജ്യത്തെ സാമ്പത്തിക സ്ഥിതിയും കേന്ദ്രസര്‍ക്കാരിന്റെ ഉത്തേജന പദ്ധതിയായ ആത്മനിര്‍ഭര്‍ ഭാരതുമായി ബന്ധപ്പെട്ടും പ്രത്യേക ഓണ്‍ലൈന്‍ ചര്‍ച്ചയും വിശദീകരണവും സംഘടിപ്പിക്കും. പ്രമുഖ വ്യവസായിയും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ ,സ്വദേശി ജാഗരണ്‍ മഞ്ച് ദേശിയ കണ്‍വീനറും സാമ്പത്തിക വിദഗ്ധനുമായ സുന്ദരം രാമാമൃതം,വ്യവസായിയും എന്‍ജിനിയറുമായ ഗണേഷ് കുമാര്‍,ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡി പോള്‍ തോമസ് എന്നിവര്‍ വെബിനാറില്‍ പങ്കെടുക്കും.പ്രമുഖ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് രഞ്ജിത്ത് കാര്‍ത്തികേയന്‍ പരിപാടിയില്‍ മോഡറേറ്റര്‍ ആയിരിക്കും.മാധ്യമപ്രവര്‍ത്തകനും സിപിഡിഎസ് ഡയറക്ടറുമായ അരുണ്‍ ലക്ഷമണന്‍ വെബിനാറില്‍ സ്വാഗത പ്രസംഗം നടത്തും.രാജ്യത്തെ സാമ്പത്തിക,വാണിജ്യമേഖലയിലെ വിവിധ വിഷയങ്ങള്‍ വെബിനാറില്‍ ചര്‍ച്ചയാകും.വെബിനാറിന്റെ തത്സമയ സംപ്രേഷണം തത്വമയി ന്യൂസില്‍ വൈകിട്ട് ആറുമണി മുതല്‍ കാണാവുന്നതാണ്.

