കിളിമാനൂര്‍ : ആത്മഹത്യ ചെയ്ത കുമിളി ടൂറിസം പോലീസ് ഉദ്യോഗസ്ഥന് പള്ളിക്കല്‍ പകല്‍ക്കുറി ആറയില്‍ കാര്‍ത്തിക വിലാസത്തില്‍ വിനോദ് കുമാറി (38)ന്റെ പോസ്റ്റുമോര്‍ട്ടം നടത്തി. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.പനി ബാധിച്ചിരുന്നതിനാല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചശേഷം രക്തസാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയായിരുന്നു.തുടര്‍ന്ന് നെഗറ്റീവാണെന്ന് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചു.
പനി ബാധിച്ചിരുന്നതായി 17-ന് രാവിലെ വാടക വീട്ടില്‍ തൂങ്ങിമരിക്കും മുന്‍പ് വിനോദ് കുമാര്‍ ഭാര്യയോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇത് സംശയത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്.
തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ഇന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങി.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…