ദില്ലി: കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ തുടരുകയാണെങ്കിലും ആഭ്യന്തര വ്യോമഗതാഗതം ഇന്ന് മുതല്‍ പുനരാരംഭിക്കും. അതേസമയം ഇന്നു മുതല്‍ തുടങ്ങുന്ന ആഭ്യന്തരസര്‍വീസില്‍ കോവിഡ് ലക്ഷണം കാണിക്കാത്ത ആള്‍ക്കാര്‍ക്ക് ആയിരിക്കും യാത്രാ അനുമതി. വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള 14 ദിവസത്തെ നിരീക്ഷണം തുടരുകയും ചെയ്യുമെന്ന് കേന്ദ്രം ആവര്‍ത്തിച്ചിട്ടുണ്ട്.
യാത്രയ്ക്ക് ശേഷം കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായാല്‍ അവര്‍ ജില്ലാ/സംസ്ഥാന/ദേശീയ ആരോഗ്യവിഭാഗത്തെ അറിയിക്കുകയും വേണം. വിമാന/ട്രെയിന്‍/അന്തര്‍ സംസ്ഥാന ബസ് തുടങ്ങി ആഭ്യന്തരയാത്രകള്‍ക്ക് ഏത് മാര്‍ഗ്ഗം ഉപയോഗിച്ചാലും അത് കൃത്യമായ മാര്‍ഗ്ഗനിര്‍ദേശം അനുസരിച്ചായിരിക്കണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.

