Wednesday, December 24, 2025

ആമസോണും സംഘിയായോ? കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓർഡർ ചെയ്തയാൾക്ക് ലഭിച്ചത്….!!!

കോല്‍ക്കത്ത: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണില്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ പലതും മാറിപ്പോയിട്ടുണ്ടെങ്കിലും ഇത്തരമൊരു സംഭവം ആദ്യം. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് ഭഗവത്ഗീത.

കോല്‍ക്കത്ത സ്വദേശിയായ സുതീര്‍ഥ ദാസിനാണ് ഇത്തരം അനുഭവമുണ്ടായത്. കഴിഞ്ഞ ബുധനാഴ്ചയാണ് ദാസ് ബുക്കിന് ഓര്‍ഡര്‍ നല്‍കിയത്. എന്നാല്‍ പിന്നീട് ശനിയാഴ്ച കമ്പനിയില്‍നിന്ന് ഒരാള്‍ വിളിക്കുകയും തെറ്റായ പുസ്തകമാണ് അയച്ചതെന്നും പാക്കേജ് നിരസിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ റദ്ദാക്കാന്‍ സാധിച്ചില്ല.

പിന്നീട് പാഴ്‌സല്‍ എത്തി തുറന്നുനോക്കിയ ശേഷമാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോക്ക് പകരം ഭഗവത്ഗീതയുടെ സംക്ഷിപ്ത രൂപമാണ് ലഭിച്ചതെന്ന് മനസിലായത്. പിന്നീട് ഇക്കാര്യം അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.

Related Articles

Latest Articles