Saturday, December 13, 2025

ആയുർവേദത്തിലൂടെ എങ്ങനെ പ്രതിരോധശേഷി വർധിപ്പിക്കാം ; കെഎച്ച്എൻഎ സെമിനാർ രണ്ടാം ഭാഗം പൂർത്തിയായി

കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ( കെഎച്ച്എൻഎ )യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആയുർവേദ ഓൺലൈൻ സെമിനാർ സീരീസിന്റെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസം നടന്നു .

പ്രമുഖ ആയുർവേദ ഡോക്ടർമാരും ഗവേഷകരും സെമിനാറിൽ പങ്കെടുത്ത് സംശയങ്ങൾക്ക് മറുപടി നൽകി. പങ്കജ കസ്തൂരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പദ്‌മശ്രീ ഡോ .ജെ ഹരീന്ദ്രൻ നായർ ,കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി ചീഫ് മെഡിക്കൽ ഓഫീസർ കെ ജി രവീന്ദ്രൻ ,കോട്ടയ്ക്കൽ ആര്യ വൈദ്യശാല ചീഫ് ഫിസിഷ്യൻ ഡോ .കെ മുരളീധരൻ എന്നിവർ സെമിനാറിൽ വിദഗ്‌ധ പാനലിൽ അണി ചേർന്നു . ഡോ .കാമ്യാ പിള്ള പരിപാടിയുടെ മോഡറേറ്ററായിരുന്നു. കെഎച്ച്എൻഎ പ്രസിഡണ്ട് സതീഷ് അമ്പാടി പരിപാടിക്ക് നേതൃത്വം നൽകി .

Related Articles

Latest Articles