ചെന്നൈ : തമിഴ് നടന്മാരുടെ കോവിഡ് ദുരിതാശ്വാസ സംഭാവനയെച്ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു.നടന്‍ രജനീകാന്തിന്റെയും വിജയ്‌യുടെയും ആരാധകർ തമ്മിലായിരുന്നു വാക്ക് തർക്കം. ചെന്നൈയിലെ മാരക്കാണത്താണ് സംഭവം. രജനീകാന്തിന്റെ കടുത്ത ആരാധകന്‍ എ. ദിനേശ് ബാബു എന്നയാള്‍ വിജയ് ആരാധകനായ യുവ്‌രാജിനെ ആക്രമിക്കുകയായിരുന്നു.
സംസ്ഥാനത്തെ കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് നടന്‍ വിജയ് രജനീകാന്തിനേക്കാള്‍ കൂടുതല്‍ തുക സംഭാവന ചെയ്തുവെന്ന് പറഞ്ഞായിരുന്നു തര്‍ക്കം. അക്രമണത്തിൽ യുവരാജ് തത്ക്ഷണം മരിച്ചു. മൃതശരീരം പുതുച്ചേരി കാലാപേട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തില്‍ ദിനേശ് ബാബു പൊലീസ് കസ്റ്റഡിയിലാണ്.

