കോഴിക്കോട്: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ആരാധനാലയങ്ങള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് എഴുത്തുകാരന്‍ സക്കറിയ രംഗത്ത്. മത-രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ആരാധനാലയങ്ങള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ കേരള സമൂഹത്തോട് ചെയ്ത ഒരു കഠിനാപരാധം എന്നേ വിശേഷിപ്പിക്കാനാവൂ എന്ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഇദ്ദേഹം പറയുന്നു.
ഇത്തരമൊരു ആപത്ഘട്ടത്തില്‍ അനുവാദമുണ്ടെങ്കിലും മോസ്‌കുകള്‍ തുറക്കുന്നില്ല എന്ന സംസ്‌കാര സമ്പന്നവും പൊതുനന്മയില്‍ ഊന്നിയതുമായ തീരുമാനമെടുത്ത മോസ്‌ക് കമ്മിറ്റികള്‍ക്കും ഇമാമുമാര്‍ക്കും അഭിവാദ്യം അര്‍പ്പിക്കുന്നതായും അദ്ദേഹം പറയുന്നു.

