Friday, December 12, 2025

‘ആരോഗ്യകരമായ ജീവിതത്തിന് ആയുർവ്വേദം’: കെഎച്ച്എൻഎ സെമിനാർ നാളെ

കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക( കെഎച്ച്എൻഎ ) യുടെ 2021ൽ നടക്കുന്ന ആഗോള കൺവൻഷന് മുന്നോടിയായി ‘ആരോഗ്യകരമായ ജീവിതത്തിന് ആയുർവ്വേദം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. നാളെ (ഞായർ) വൈകുന്നേരം 6.30 PM പസഫിക് സമയം (ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 7 മണി) ആണ് സെമിനാർ. സെമിനാറിൽ ഡോ. ഹരീന്ദ്രൻ നായർ (മാനേജിങ് ഡയറക്ടർ, പങ്കജകസ്തൂരി ഗ്രൂപ് ), ഡോ. മാധവൻ കുട്ടി വാര്യർ (കോട്ടക്കൽ ആര്യവൈദ്യശാല) ഡോ. നാരായണൻ നമ്പൂതിരി (ശ്രീധരീയം), ഡോ. സേതുമാധവൻ (പടിഞ്ഞാറേക്കര ആയുർവേദ ഹോസ്‌പിറ്റൽ, ഒറ്റപ്പാലം) എന്നിവർ പങ്കെടുക്കും. ഡോ രേഷ്മ സിനു സെമിനാർ നയിക്കും. ഏവരും സെമിനാറിൽ പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് കെഎച്ച്എൻഎ അധ്യക്ഷൻ സതീഷ് അമ്പാടി അറിയിച്ചു.

Related Articles

Latest Articles