ജര്‍മ്മനി : കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രോഗികളെ പരിശോധിക്കാന്‍ ആവശ്യമായ സുരക്ഷാ വസ്ത്രങ്ങളും ഉപകരണങ്ങളും ലഭിക്കാത്തതിനെ തുടര്‍ന്ന് നഗ്നരായി പ്രതിഷേധിച്ച് ജര്‍മ്മനിയിലെ ഡോക്ടര്‍മാര്‍. സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതർ നടപടിയെടുക്കാത്തതിലാണ് വ്യത്യസ്തമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
സംരക്ഷണമില്ലാതെ എത്രത്തോളം ദുര്‍ബലരാണ് എന്നതിന്റെ പ്രതീകമാണ് നഗ്നത. പ്രതിഷേധത്തില്‍ പങ്കെടുത്ത ഡോക്ടര്‍മാരിലൊരാളായ റൂബന്‍ ബര്‍ണാവ് പറഞ്ഞു. രോഗികള്‍ക്ക് തുടര്‍ന്നും പരിശോധന നടത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിനായി സുരക്ഷാ ഉപകരണങ്ങള്‍ കൂടിയേ തീരൂ. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കുന്ന സുരക്ഷാ വസ്തുക്കള്‍ ഇല്ലെന്നും ഡോക്ടര്‍ റൂബന്‍ പറയുന്നു. അതേ സമയം, ടോയ്‍ലെറ്റ് റോളും ഫയലും മെഡിക്കല്‍ ഉപകരണങ്ങളും ഉപയോഗിച്ച് നഗ്നത മറച്ച് ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്ന ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ജനുവരി അവസാനത്തോടെയാണ് ജര്‍മ്മനിയില്‍ കോവിഡ്19 സ്ഥിരീകരിക്കുന്നത്. അതിന് ശേഷം കൂടുതല്‍ പിപിഇ കിറ്റുകളും സുരക്ഷാ ഉപകരണങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവ ലഭ്യമാക്കുന്ന കാര്യത്തില്‍ അധികൃതര്‍ വേണ്ട നടപടിയെടുക്കുന്നില്ല എന്നാണ് ഡോക്ടര്‍മാരുടെ ആരോപണം.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…