Tuesday, May 21, 2024
spot_img

സുരക്ഷാ ഉപകരണങ്ങളില്ല, നഗ്ന പ്രതിഷേധവുമായി ഡോക്ടർമാർ

ജര്‍മ്മനി : കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രോ​ഗികളെ പരിശോധിക്കാന്‍ ആവശ്യമായ സുരക്ഷാ വസ്ത്രങ്ങളും ഉപകരണങ്ങളും ലഭിക്കാത്തതിനെ തുടര്‍ന്ന് ​ന​​ഗ്നരായി പ്രതിഷേധിച്ച്‌ ജര്‍മ്മനിയിലെ ‍ഡോക്ടര്‍മാര്‍. സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതർ നടപടിയെടുക്കാത്തതിലാണ് വ്യത്യസ്തമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

സംര​ക്ഷണമില്ലാതെ എത്രത്തോളം ദുര്‍ബലരാണ് എന്നതിന്റെ പ്രതീകമാണ് ന​ഗ്നത. പ്രതിഷേധത്തില്‍ പങ്കെടുത്ത ഡോക്ടര്‍മാരിലൊരാളായ റൂബന്‍ ബര്‍ണാവ് പറഞ്ഞു. രോ​ഗികള്‍ക്ക് തുടര്‍ന്നും പരിശോധന നടത്തണമെന്നാണ് ഞങ്ങളുടെ ആ​ഗ്രഹം. അതിനായി സുരക്ഷാ ഉപകരണങ്ങള്‍ കൂടിയേ തീരൂ. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കുന്ന സുരക്ഷാ വസ്തുക്കള്‍ ഇല്ലെന്നും ഡോക്ടര്‍ റൂബന്‍ പറയുന്നു. അതേ സമയം, ടോയ്‍ലെറ്റ് റോളും ഫയലും മെഡിക്കല്‍ ഉപകരണങ്ങളും ഉപയോ​ഗിച്ച്‌ ന​ഗ്നത മറച്ച്‌ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്ന ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ജനുവരി അവസാനത്തോടെയാണ് ജര്‍മ്മനിയില്‍ കോവിഡ്19 സ്ഥിരീകരിക്കുന്നത്. അതിന് ശേഷം കൂടുതല്‍ പിപിഇ കിറ്റുകളും സുരക്ഷാ ഉപകരണങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവ ലഭ്യമാക്കുന്ന കാര്യത്തില്‍ അധികൃതര്‍ വേണ്ട നടപടിയെടുക്കുന്നില്ല എന്നാണ് ഡോക്ടര്‍മാരുടെ ആരോപണം.

Related Articles

Latest Articles