Saturday, December 13, 2025

ആശങ്ക,ഭീതി തുടരുന്നു ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു

അബുദാബി: യുഎഇയില്‍ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശി അനില്‍ കുമാര്‍, തൃശൂര്‍ കാട്ടൂര്‍ പൊഞ്ഞനം സ്വദേശി ഫിറോസ് ഖാന്‍(45) എന്നിവര്‍ അബുദാബിയിലാണ് മരിച്ചത്. അബുദാബി സണ്‍ റൈസ് സ്‌കൂളിലെ അധ്യാപകനായിരുന്നു അനില്‍ കുമാര്‍. 

ഫിറോസ് ഖാന്‍ മഫ്റഖ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 105  ആയി. ഗള്‍ഫില്‍ ആകെ മരണം 840 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 6,709പേരില്‍ വൈറസ് സ്ഥിരീകരിച്ചതോടെ ഗള്‍ഫിലെ കൊവിഡ് രോഗികളുടെ എണ്ണം 177,573 ആയി.  

Related Articles

Latest Articles