Categories: Kerala

ആശങ്കയേറി തിരുവനന്തപുരം ജില്ല: തലസ്ഥാനത്ത് മൂന്ന് പൊലീസുകാർക്ക് കൂടി കൊവിഡ്, സംസ്ഥാനത്ത് ആകെ 85 പൊലീസുകാർക്ക് രോഗബാധ

തിരുവനന്തപുരം: കൊവിഡ് രോഗബാധ രൂക്ഷമായി തുടരുന്ന തലസ്ഥാനത്ത് കൂടുതൽ പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചു. കിളിമാനൂർ സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്റ്റേഷനിലെ സിഐയും, എസ്ഐയുമടക്കം മുഴുവൻ പോലീസുകാരും നിരീക്ഷണത്തിൽ പോയി. മറ്റ് സ്റ്റേഷനുകളിൽ നിന്ന് പൊലീസുകാരെ എത്തിച്ച് സ്റ്റേഷൻ പ്രവർത്തിക്കാനാണ് നിലവിൽ തീരുമാനം. നേരത്തെ ഇവിടെ ഒരു മോഷണകേസ് പ്രതിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്നാകാം പൊലീസുകാർക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

സംസ്ഥാനത്ത് ഇതുവരെ 85 പൊലീസുകാർക്കാണ് കൊവിഡ് ബാധിച്ചതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. കൂടുതൽ പേർക്ക് രോഗം പടരാതിരിക്കാനായി പദ്ധതി ആവിഷ്കരിച്ചതായും പൊലീസുകാരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുമെന്നും ഡിജിപി അറിയിച്ചു.

തലസ്ഥാനത്ത് തീരദേശ ക്ലസ്റ്റിന് പുറത്തേക്കും രോഗം പടരുകയാണ്. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഒരു ഡോക്ടർക്കും ഹൃദയശസ്ത്രക്രിയ വാർഡിലെ ഒരു രോഗിക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരുന്നു. അഞ്ചുതെങ്ങ്, പുതുക്കുറുശ്ശി, പൊഴിയൂർ, പുല്ലുവിള ക്ലസ്റ്ററുകളുടെ സമീപ്രദേശങ്ങളിലും ആശങ്ക അകലുന്നില്ല.

admin

Share
Published by
admin
Tags: tvm covid

Recent Posts

ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക ; അംബാനിയെ പിന്തള്ളി അദാനി വീണ്ടും ഏഷ്യയിലെ ഒന്നാമന്‍

ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി വീണ്ടും ഏഷ്യയിലെ ഏറ്റവും ധനികനായ…

29 mins ago

ബംഗാളില്‍ ബിജെപി ഭൂരിപക്ഷം നേടുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം

ബംഗാളില്‍ മമതയെ വെല്ലുവിളിക്കുന്ന ബിജെപി എക്‌സിറ്റ് പോളുകളില്‍ ലീഡു നേടിയിരിക്കുന്നു. സീറ്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ബംഗാളില്‍ ബിജെപി നേടുകയെന്ന്…

45 mins ago

ബദരിനാഥിൽ നിന്നും ശബരിമലയിലേക്ക് കാൽ നടയായി യാത്ര തിരിച്ച് മലയാളി യുവാക്കൾ ; 7 മാസം നീണ്ടു നിൽക്കുന്ന യാത്രാക്കാലയളവിൽ സന്ദർശിക്കുക നിരവധി പുണ്യസ്ഥലങ്ങൾ; ആശംസയറിയിച്ച് കുമ്മനം രാജശേഖരൻ

ബദരിനാഥിൽ നിന്നും ശബരിമലയിലേക്ക് കാൽ നടയായി യാത്ര തിരിച്ച് മലയാളി യുവാക്കൾ. കാസർഗോഡ് സ്വദേശികളായ സനത്കുമാറും സമ്പത്ത്കുമാറുമാണ് ഇന്ന് രാവിലെ…

1 hour ago

മിസൈലിന്റെ വിവരങ്ങൾ പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് ചോർത്തി നൽകി ! ബ്രഹ്‌മോസിലെ മുന്‍ എന്‍ജിനീയര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി

നാഗ്‌പൂർ : പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്കായി വിവരങ്ങൾ ചോർത്തി നൽകിയെന്ന കേസില്‍ ബ്രഹ്‌മോസിലെ മുന്‍ എന്‍ജിനീയര്‍ക്ക് ജീവപര്യന്തം തടവ്. ജീവപര്യന്തം…

3 hours ago