തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ന് സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ പകുതിയോളം പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.മുഖ്യമന്ത്രിയിടെ വാർത്താസമ്മളേനത്തിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ആകെ 488 കേസുകൾ റിപ്പോർട്ട് ചെയ്ത ഇന്ന് 234 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.
തിരുവനന്തപുരത്ത് ആകെ റിപ്പോർട്ട് ചെയ്തത് 69 കേസകളാണെങ്കിൽ, അതിൽ 46 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. തിരുവനന്തപുരത്തെ കേസുകളിൽ 11 കേസുകളുടെ ഉറവിടം വ്യക്തമമല്ലയെന്നതും ആശങ്ക വർധിപ്പിക്കുന്നതായി മുഖ്യമന്ത്രി പറയുന്നു.

