തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 91 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. പാലക്കാടുനിന്നുള്ള 14 പേര്ക്കും, ആലപ്പുഴയില് 11 പേര്ക്കും, തിരുവനന്തപുരത്ത് 10 പേര്ക്കും, കോട്ടയത്ത് എട്ട് പേര്ക്കും, പത്തനംതിട്ട, കോഴിക്കോട് ഏഴ് പേര്ക്ക് വീതവും, തൃശൂര്, മലപ്പുറം, വയനാട് ആറ് പേര്ക്ക് വീതവും, കൊല്ലം, കണ്ണൂര് ജില്ലകളില് അഞ്ച് പേര്ക്ക് വീതവും, എറണാകുളത്ത് നാല് പേര്ക്കും, കാസര്ഗോഡ് രണ്ട് പേര്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതില് 53 പേര് വിദേശ രാജ്യങ്ങളില് നിന്നും (യുഎഇ -30, കുവൈറ്റ് -10, താജിക്കിസ്ഥാന്- നാല്, നൈജീരിയ-നാല്, റഷ്യ-മൂന്ന്, സൗദി അറേബ്യ-രണ്ട്) 27 പേര് മറ്റ് സംസ്ഥാനങ്ങളില് നിന്നും (മഹാരാഷ്ട്ര-14, തമിഴ്നാട്-അഞ്ച്, ഡല്ഹി-അഞ്ച്, കര്ണാടക-രണ്ട്, ആന്ധ്രാപ്രദേശ്-ഒന്ന്) വന്നതാണ്. 10 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
പാലക്കാട് ജില്ലയിലെ നാല് പേര്ക്കും തൃശൂര് ജില്ലയിലെ മൂന്ന് പേര്ക്കും മലപ്പുറം ജില്ലയിലെ രണ്ട് പേര്ക്കും കണ്ണൂര് ജില്ലയിലെ ഒരാള്ക്കുമാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്ത്തകയ്ക്കും രോഗം ബാധിച്ചു.
ചികിത്സയിലായിരുന്ന 34 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില് നിന്നുള്ള 12 പേരുടെയും (ഒരു കൊല്ലം സ്വദേശി), പത്തനംതിട്ട ജില്ലയില് നിന്നുള്ള ആറ് പേരുടെയും, തൃശൂര്, കോഴിക്കോട് (ഒരു വയനാട് സ്വദേശി) ജില്ലകളില് നിന്നുള്ള നാല് പേരുടെ വീതവും കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില് നിന്നുള്ള രണ്ട് പേരുടെ വീതവും, ഇടുക്കി, എറണാകുളം ജില്ലകളില് നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1231 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 848 പേര് ഇതുവരെ കോവിഡ് മുക്തരായി.
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…