Friday, December 19, 2025

ആർത്തിപ്പണ്ടാരം; കടകംപള്ളി ഉറച്ചുതന്നെ

തിരുവനന്തപുരം: ശമ്പള ഉത്തരവ് കത്തിച്ചവരുടേത് നീചമായ പ്രവര്‍ത്തിയാണെന്നും ആര്‍ത്തിപ്പണ്ടാരം വിളിയില്‍ ഉറച്ചു നില്‍ക്കുന്നതായും മന്ത്രി കടകംപളളി സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.

ആറു ദിവസത്തെ സാലറി സര്‍ക്കാര്‍ കടം ചോദിക്കുകയാണ് ചെയ്തത്. ഇവിടെ മറ്റ് ഉദ്യോഗസ്ഥകരായ കോര്‍പ്പറേഷന്‍, ആരോഗ്യപ്രവര്‍ത്തകര്‍ ഇവരെല്ലാം ഇപ്പോഴും തെരുവില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ജീവന്‍ പണയംവച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.

ഒന്നൊരമാസമായി അധ്യാപകരെല്ലാവരും വീടിനുള്ളില്‍ കഴിയുകയാണ്. അവരെ സര്‍ക്കാര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിളിച്ചിട്ടില്ല. ഉത്തരവ് കത്തിച്ചവരെ ആര്‍ത്തിപ്പണ്ടാരങ്ങളെന്ന് വിളിച്ചതില്‍ ഉറച്ച് നില്‍ക്കുന്നതായും കടകംപള്ളി പറഞ്ഞു.

Related Articles

Latest Articles