കോഴിക്കോട്: ജോളി തന്നെ വിളിച്ചത് മൊെബെല്‍ നമ്പറില്‍ നിന്നാണെന്നും വളരെ ലാഘവത്തോടെയാണ് സംസാരിച്ചതെന്നും മകന്‍ റെമോ. തന്റെ അപ്പനും വല്യപ്പനും വല്യമ്മയുമാണ് മരിച്ചതെന്നും ആ സ്ത്രീയെ അനുകൂലിക്കില്ലെന്നും റെമോ പറഞ്ഞു. എന്താണ് അവര്‍ക്ക് പറയാനുള്ളതെന്ന് അറിയേണ്ടതിനാലാണ് ഫോണ്‍ എടുത്തത്. അവര്‍ പ്രതിയാണ്. കേസന്വേഷണത്തില്‍ എനിക്ക് തൃപ്തിയില്ല.
കേസുമായി ബന്ധപ്പെട്ട പല കാര്യത്തിലും അന്വേഷണം പൂര്‍ത്തിയായിട്ടില്ല. അപ്പനാണ് കൊല്ലപ്പെട്ടത്. എനിക്ക് പോരാടിയേ മതിയാകൂ. ജയിലിലാണ് അവരുള്ളത്. എന്നാല്‍ വളരെയധികം സമയമെടുത്താണ് സംസാരിച്ചത്. കേസില്‍ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നാണ് ഇപ്പോള്‍ മനസിലാക്കുന്നതെന്നും റെമോ പറഞ്ഞു. അവര്‍ വിളിച്ചത് മൊെബെല്‍ ഫോണില്‍ നിന്നാണ്. ട്രൂ കോളറില്‍ മലര്‍ എന്നാണ് പേര് തെളിഞ്ഞത്. എന്നാല്‍ ഫോണെടുത്തപ്പോള്‍ അവരായിരുന്നു. അവരുടേത് ജയില്‍ നമ്പറില്‍നിന്നുള്ള കോളായിരുന്നെങ്കില്‍ അത്തരത്തില്‍ കാണിക്കണമായിരുന്നു.
തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറാണ് ഇതെന്നു സൈബർ സെല്ലില്‍ അനേ്വഷിച്ചപ്പോള്‍ മനസിലായി. കേസ് വന്നപ്പോള്‍ത്തന്നെ വ്യക്തമായ നിലപാടെടുത്തതാണ്. എന്നെ അവര്‍ക്ക് സ്വാധീനിക്കാനാവില്ല. മെയ് മാസത്തിലാണ് അവര്‍ ഫോണ്‍ വിളിക്കാന്‍ ആരംഭിച്ചതെന്നും ഇക്കാര്യങ്ങളെല്ലാം അനേ്വഷണ ഉദ്യോഗസ്ഥരെ അറിയിച്ചെന്നും റെമോ പറയുന്നു. പല പ്രതികളും ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അവരുടെ സംസാരത്തില്‍നിന്ന് മനസിലായി. പല ആളുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നെ മാത്രമല്ല പലരെയും അവര്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. പലരോടും ബന്ധം നിലനിര്‍ത്തുന്നുണ്ടെന്നും റെമോ പറഞ്ഞു.

