Categories: Kerala

ആ സ്ത്രീയെ അനുകൂലിക്കില്ല.കൂട ത്തായി ജോളിയുടെ മകൻ

കോഴിക്കോട്: ജോളി തന്നെ വിളിച്ചത് മൊെബെല്‍ നമ്പറില്‍ നിന്നാണെന്നും വളരെ ലാഘവത്തോടെയാണ് സംസാരിച്ചതെന്നും മകന്‍ റെമോ. തന്റെ അപ്പനും വല്യപ്പനും വല്യമ്മയുമാണ് മരിച്ചതെന്നും ആ സ്ത്രീയെ അനുകൂലിക്കില്ലെന്നും റെമോ പറഞ്ഞു. എന്താണ് അവര്‍ക്ക് പറയാനുള്ളതെന്ന് അറിയേണ്ടതിനാലാണ് ഫോണ്‍ എടുത്തത്. അവര്‍ പ്രതിയാണ്. കേസന്വേഷണത്തില്‍ എനിക്ക് തൃപ്തിയില്ല.

കേസുമായി ബന്ധപ്പെട്ട പല കാര്യത്തിലും അന്വേഷണം പൂര്‍ത്തിയായിട്ടില്ല. അപ്പനാണ് കൊല്ലപ്പെട്ടത്. എനിക്ക് ‌ പോരാടിയേ മതിയാകൂ. ജയിലിലാണ് അവരുള്ളത്. എന്നാല്‍ വളരെയധികം സമയമെടുത്താണ് സംസാരിച്ചത്. കേസില്‍ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നാണ് ഇപ്പോള്‍ മനസിലാക്കുന്നതെന്നും റെമോ പറഞ്ഞു. അവര്‍ വിളിച്ചത് മൊെബെല്‍ ഫോണില്‍ നിന്നാണ്. ട്രൂ കോളറില്‍ മലര്‍ എന്നാണ് പേര് തെളിഞ്ഞത്. എന്നാല്‍ ഫോണെടുത്തപ്പോള്‍ അവരായിരുന്നു. അവരുടേത് ജയില്‍ നമ്പറില്‍നിന്നുള്ള കോളായിരുന്നെങ്കില്‍ അത്തരത്തില്‍ കാണിക്കണമായിരുന്നു.

തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറാണ് ഇതെന്നു സൈബർ സെല്ലില്‍ അനേ്വഷിച്ചപ്പോള്‍ മനസിലായി. കേസ് വന്നപ്പോള്‍ത്തന്നെ വ്യക്തമായ നിലപാടെടുത്തതാണ്. എന്നെ അവര്‍ക്ക് സ്വാധീനിക്കാനാവില്ല. മെയ് മാസത്തിലാണ് അവര്‍ ഫോണ്‍ വിളിക്കാന്‍ ആരംഭിച്ചതെന്നും ഇക്കാര്യങ്ങളെല്ലാം അനേ്വഷണ ഉദ്യോഗസ്ഥരെ അറിയിച്ചെന്നും റെമോ പറയുന്നു. പല പ്രതികളും ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അവരുടെ സംസാരത്തില്‍നിന്ന് മനസിലായി. പല ആളുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നെ മാത്രമല്ല പലരെയും അവര്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. പലരോടും ബന്ധം നിലനിര്‍ത്തുന്നുണ്ടെന്നും റെമോ പറഞ്ഞു.

B4 Admin

Recent Posts

തോല്‍വി മറയ്ക്കാന്‍ എന്തിനാണ് ഒഴികഴിവുകള്‍?. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. തിരിച്ചടികള്‍ക്ക് കാരണം SIR അല്ലെന്ന് അമിത് ഷാ

ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…

7 hours ago

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ 2026ലെ പട്ടിക പുറത്ത്. പാപ്പുവ ന്യൂ ഗിനിയ ഒന്നാമത്, ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനും സിറിയയും ആദ്യ പത്തില്‍

ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…

7 hours ago

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം. ചൈനയുടെ എതിര്‍പ്പിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…

8 hours ago

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

15 hours ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

16 hours ago