K B GaneshKumar
K B ഗണേഷ് കുമാർ MLA പണിയിക്കുന്നതെല്ലാം തകർന്ന് വീഴുന്നതെന്ത് കൊണ്ട് ? | VETTIKAVALA SCHOOL
വെട്ടിക്കവല ഗവ എൽ പി എസിലെ അവസ്ഥയാണിത്. തലനാഴിരക്കാണ് വൻ അപകടമൊഴിവായത്. വെട്ടിക്കവല ഗവ.എൽ.പി.എസ് സ്കൂളിലെ കൊച്ചുകുട്ടികൾ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ഹാളിലെ സീലിംഗ് മുഴുവനും ഇളകിവീണു. കുട്ടികൾ ഉച്ചഭക്ഷണം കഴിക്കാൻ ഹാളിൽ കയറി ഇരിക്കുന്നതിന് കഷ്ടിച്ച് അരമണിക്കൂറിന് മുമ്പാണ് സീലിംഗ് ഇളകി വീണത്. എം എൽ എ ഗണേഷ്കുമാറിന്റെ പ്രാദേശിക വികസനഫണ്ട് വഴി 2022 ജൂൺ മാസം ഉദ്ഘാടനം നിർവ്വഹിച്ച ഭക്ഷണശാലയാണിത്. അതായത് നിങ്ങൾ ആലോചിക്കണം ഒരു വര്ഷം പോലും പൂർത്തിയാക്കിയിട്ടില്ല. അപ്പോഴേക്കും പ്രാദേശിക ഫണ്ട് ഉപയോഗിച്ച് കെട്ടിപൊക്കിയതൊക്കെ പൊളിഞ്ഞു വീണു.
പത്തനാപുരം നിയോജക മണ്ഡലത്തിലെ വെട്ടിക്കവല പഞ്ചായത്തിലെ ഗവണ്മെന്റ് സ്കൂളിൽ ആണ് സീലിംഗ് പൊളിഞ്ഞു വീണത്. കഴിഞ്ഞ വർഷം പത്തനാപുരം നിയോജക മണ്ഡലത്തിലെ തലവൂർ ആയുർവേദ ആശുപത്രി കെട്ടിടം തകർന്ന് വീണിരുന്നു. അത് ഏകദേശം 3അര കോടിയുടെ അഴിമതിയാണ് അന്ന് നടന്നത്. അത് രാത്രിയായതുകൊണ്ട് അവിടെ രോഗികൾ ഇല്ലായിരുന്നു അതുകൊണ്ട് അന്നും അപകടം ഒഴിവായി. അല്ലെൻകിൽ ആളുകൾ മരണപ്പെട്ടേനെ. അതും എം എൽ എയുടെ ഫണ്ട്. ഇപ്പോൾ വെട്ടിക്കവല സ്കൂൾ വികസനം. അതും ഗണേശന്റെ ഫണ്ട്. കുട്ടികളുടെ ജീവന് പോലും യാതൊരു വിലയും കൊടുക്കാതെ പേരും പ്രശസ്തിയും ഉയർത്തികൊണ്ട് അഴിമതി നടത്തുന്നവരുടെ മുഖം മൂടിയാണ് ഇവിടെ അഴിഞ്ഞു വീഴുന്നത്.
സാധാരണക്കാരന്റെ മക്കളാണല്ലോ ഗവണ്മെന്റ് സ്കൂളുകളിൽ എത്തുന്നത്. അതുകൊണ്ടു അവരുടെ കാര്യം എന്തായാലും നമുക്കെന്താ എന്ന കാഴ്ചപ്പാടാണ് സർക്കാരിന്. ഇത് മാത്രമല്ലല്ലോ മന്ത്രിമാരുടെയും MLA മാരുടെയും മേയരുടേയുമൊക്കെ അഴിമതികളും കള്ളക്കളികളും എല്ലാം പുറത്തായികൊണ്ടിരിക്കുകയാണ്. ജനങ്ങൾക്ക് ഇപ്പോൾ നന്നായി അറിയാം. എല്ലാ കാലത്തും അവരെ മണ്ടന്മാരാക്കാൻ സാധിക്കില്ല.
വോട്ട് ചോദിക്കാനായി മാത്രം സാധാരണക്കാന്റെ അടുത്തേക്ക് എത്തുന്നവർ ഇതും കൂടി ഒന്ന് ഓർത്താൽ നന്ന്.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…