Thursday, December 18, 2025

ഇതെന്തൂട്ട് പൂരം ..? ആളും ആരവവുമില്ലാതെ പാറമേക്കാവിൽ കൊടിയേറ്റ്

തൃശൂര്‍: പതിനായിരങ്ങള്‍ അണിനിരക്കേണ്ട തൃശൂര്‍ പൂരം ആളും ആരവവും ഇല്ലാതെ കൊടിയേറി. മേയ് രണ്ടിനാണ് തൃശൂര്‍ പൂരം. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിനകത്ത് പൂരം കൊടിയേറ്റ് നടത്തി.കോവിഡ് 19 പടര്‍ന്നതിനെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് നിയന്ത്രണങ്ങളോടെ പൂരം നടത്താന്‍ തീരുമാനിച്ചത്.

ഞായറാഴ്ച പാറമേക്കാവ് വിഭാഗമാണ് കൊടിയേറ്റിയത്. ഉച്ചയ്ക്ക് 12 മണിക്കായിരുന്നു ചടങ്ങ്. ഭക്തര്‍ക്ക് പ്രവേശനമില്ലായിരുന്നു. സാധാരണ കൊടിയേറ്റ ചടങ്ങ് ദേശക്കാരുടെ വലിയ പങ്കാളിത്തത്തോടെയാണ് നടക്കുക.

നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍ നടക്കുകയെന്ന് പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ നേരത്തേ അറിയിച്ചിരുന്നു. തിരുവമ്പാടി ദേവസ്വവും കൊടിയേറ്റവും പൂരവും ചടങ്ങുകള്‍ മാത്രമാക്കിനടത്താന്‍ തീരുമാനിക്കുകയായിരുന്നു.

Related Articles

Latest Articles