കോഴിക്കോട്: സിവില്‍ സര്‍വ്വീസ് എന്നാല്‍ അസാധാരണ ജീനിയസ്സുകള്‍ക്ക് മാത്രം എത്തിച്ചേരാന്‍ കഴിയുന്ന ഏതോ ബാലികേറാമലയാണ് എന്ന് സങ്കല്പ്പം തിരുത്തി എഴുതുകയാണ് ശ്രീധന്യ സുരേഷ് എന്ന ഈ ആദിവാസി പെണ്‍കുട്ടി.
നല്ല റാങ്കോടെ സിവില്‍ സര്‍വ്വീസ് പാസ്സായ വിവരം നേരത്തേ തന്നെ വാര്‍ത്തയായിരുന്നു. ദുരിതങ്ങള്‍ക്കിടയിലും ഉയരങ്ങള്‍ കീഴടക്കിയ ശ്രീധന്യ കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി ചുമതലയേല്‍ക്കുകയാണ്.
വയനാട്ടിലെ കുറിച്യ സമുദായത്തില്‍ നിന്നുള്ള ഈ മിടുക്കിപെണ്‍കുട്ടി ഇന്ന് നമ്മുടെ നാടിന്റെ അധികാരത്തിന്റെ ഭാഗമാവും.
വയനാട്ടില്‍ പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ സ്വദേശിയായ ശ്രീധന്യ പട്ടികവര്‍ഗ വിഭാഗത്തിലെ കുറിച്യ സമുദായംഗമാണ്. തരിയോട് നിര്‍മല ഹൈസ്‌കുളിലായിരുന്നു ശ്രീധന്യയുടെ പ്രാഥമിക വിദ്യാഭ്യാസം.
കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദമെടുത്ത ശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ശ്രീധന്യ സിവില്‍ സര്‍വ്വീസ് സ്വന്തമാക്കിയത്. വയനാട്ടിലെ ആദ്യ സിവില്‍ സര്‍വ്വീസുകാരി കൂടിയാണ് ശ്രീധന്യ. സിവില്‍ സര്‍വീസില്‍ 410-ാം റാങ്കാണ് ശ്രീധന്യ കരസ്ഥമാക്കിയത്
കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജീവിത പ്രാരാബ്ധങ്ങളും മറികടന്നാണ് ശ്രീധന്യ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിക്ക് സിവില്‍ സര്‍വീസ് ലഭിക്കുന്നത്.
ഇന്ത്യയില്‍ ഒരു വര്‍ഷം സിവില്‍ സര്‍വ്വീസില്‍ കയറുന്ന ഉദ്യോഗാര്‍ത്ഥികളില്‍ ഏതാണ്ട് പത്തു ശതമാനം പേരും ഉയര്‍ന്ന നിലകളിലുള്ള ജീവിത സാഹചര്യത്തില്‍ നിന്നുള്ളവരാണ്. അവര്‍ ഉയര്‍ന്ന ഫീസ് നല്‍കി, പ്രത്യേക പരിശീലനം ലഭിച്ച്് പരീക്ഷയെഴുതുമ്പോള്‍ ബാക്കിയെല്ലാവരും സ്വയം പഠിച്ചു, കഷ്ടപ്പെട്ട്, അധ്വാനിച്ചാണ് ഈ കടമ്പ കടക്കുന്നത്. അതിലൊരാളാണ് ശ്രീധന്യ സുരേഷ്.
കൃത്യമായ ആസൂത്രണം, ലക്ഷ്യബോധം, കഠിനാധ്വാനം, ക്ഷമ, തീരുമാനമെടുക്കാനുള്ള കഴിവ്, സ്ഥിരോത്സാഹം, ഇത്രയും മതി സിവില്‍ സര്‍വ്വീസിലേക്കുള്ള ഷോര്ട്ട് കട്ടുകള്‍ എന്ന് ഈ മിടുക്കി തെളിയിച്ചുകഴിഞ്ഞു.
തന്റെ സാഹചര്യത്തെയും, സമൂഹത്തെയും, വിധിയെയും ശപിച്ചും പഴിച്ചും ശ്രീധന്യ ജീവിതം തള്ളിനീക്കാന്‍ തയ്യാറായില്ല.ലോകം എന്നും വിജയിക്കുന്നവന്റെ കൂടയെ നില്‍ക്കൂ, വിജയം എന്നത് അതിനെ തപസ്സുചെയ്യുന്നവരുടെ കൂടയും. നമ്മുടെ പുതുതലമുറ ശ്രീധന്യയില്‍ നിന്നും ഉള്‍ക്കൊള്ളേണ്ട വലിയ ഒരു പാഠമാണിത്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…