Saturday, December 20, 2025

ഇത് പാർട്ടിയല്ല ഭീകര സംഘടന; കമ്മ്യൂണിസ്റ്റ് പാർട്ടിയെ മനുഷ്യകുലത്തിൽ നിന്ന് തൊഴിച്ചെറിയണമെന്ന് ചൈനീസ് ഫുട്ബോളർ

ബെയ്ജിങ്ങ്: ഒരു ചൈനീസ് പൗരന്‍ ചൈനീസ് കമ്യുണിസ്റ്റ് പാര്‍ട്ടിയെയും ഭരണകൂടത്തെും നിശിതമായി വിമര്‍ശിച്ച് ചൈനയിലെ മുന്‍ ഫുട്‌ബോള്‍ താരംരംഗത്ത്. ഒരു സെലിബ്രിറ്റി. നാളിതുവരെ കേട്ടുകേള്‍വിയില്ലാത്ത ഒരു സംഭവത്തിനാണ് കഴിഞ്ഞ ദിവസം ലോകം സാക്ഷിയായത്.

ചൈനീസ് കമ്മ്യൂണസിറ്റ് പാര്‍ട്ടി ഭീകരസംഘടനയാണെന്നും ഇനിയും ജനങ്ങളെ ചവിട്ടിമെതിക്കാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട്, ടിയാനമെന്‍ സ്‌ക്വയറിന്റെ വാര്‍ഷിക ദിനമായ ജണ്‍ 4ന് ചൈനയുടെ മുന്‍ ഫുട്‌ബോള്‍ താരം ഹാവോ ഹെയ്‌ദോങ് നടത്തിയ വിമര്‍ശനമാണ് ഇപ്പോള്‍ വൈറലാവുന്നത്.

കോറോണ വൈറസ് ചൈന ജൈവായുധമായി ഉപയോഗിക്കയായിരുന്നെന്ന ഗുരുതമരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു. നിലവില്‍ ഹാവോ ഹെയ്‌ദോങ് എവിടെയാണ് ജീവിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. ഇദ്ദേഹം സ്‌പെയിനിലാണെന്നും അതുകൊണ്ടാണ ഇത്രയും ധൈര്യമെന്നും സമൂഹമാധ്യങ്ങളിലൂടെ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

പക്ഷേ, ലോകത്ത് എവിടെയായാലും ചൈനയെ വിമര്‍ശിച്ചതിനാല്‍ ചൈനീസ് രഹസ്യപ്പൊലീസിന്റെ നോട്ടപ്പുള്ളി ഇദ്ദേഹം ആകുമെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ഹാവോ അതും കണക്കിലെടുക്കുന്നില്ല. എന്നായാലും മരണം ഉറപ്പാണെന്നാണ് അദ്ദേഹത്തിന്റെ കമന്റ്

Related Articles

Latest Articles