Sunday, December 14, 2025

ഇത് ‘വീഡിയോ കല്യാണക്കാലം’

മഹാരാഷ്ട്ര :ലോക്ക് ഡൗണ്‍ സമയത്ത് മഹാരാഷ്ട്രയില്‍ വീഡിയോ കോളിലൂടെ വിവാഹം. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വീഡിയോ കോളിലൂടെ നേരത്തെയും നിരവധി വിവാഹങ്ങള്‍ നടന്നിരുന്നു.

ഔറംഗാബാദിലെ മുസ്ലീം യുവാവായ മുഹമ്മദ് മിന്‍ഹാജുദിന്റെ വിവാഹ ചടങ്ങുകളാണ് വീഡിയോ കോളിലൂടെ നടത്തിയത്. ആറ് മാസം മുമ്പെ നിശ്ചയിച്ചിരുന്ന വിവാഹമായതിനാല്‍ കുടുംബത്തിലെ മുതിര്‍ന്നവരെയെല്ലാം വീട്ടിലേക്ക് വിളിക്കുകയും ഫോണിലൂടെ വിവാഹചടങ്ങ് നടത്തുകയുമായിരുന്നെന്ന് വരന്‍റെ പിതാവ് മുഹമ്മദ് ഗയാസ് പറഞ്ഞു.

വിവാഹത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

Related Articles

Latest Articles