Saturday, December 13, 2025

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിലേക്ക്; സാമ്പത്തിക മേഖല പഴയനിലയിലേക്കെന്ന് പ്രധാനമന്ത്രിക്ക് പിന്നാലെ ആര്‍.ബി.ഐ ഗവര്‍ണറും

ദില്ലി: ലോക് ഡൗണില്‍ ഇളവ് വരുത്തിയതോടെ ഇന്ത്യന്‍ സാമ്പത്തിക മേഖല സാധാരണനിലയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്.നിലവിലെ അവസ്ഥയില്‍ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്താന്‍ ആവശ്യമായ ഒട്ടനവധി നടപടികള്‍ ആര്‍.ബി.ഐ സ്വീകരിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

” ആര്‍.ബി.ഐയുടെ പരമപ്രധാനമായ ലക്ഷ്യം വളര്‍ച്ചയാണ്. സാമ്പത്തിക സ്ഥിരതയും ഒരേപോലെ പ്രധാനപ്പെട്ടതാണ്,” എന്ന് ശക്തികാന്ത ദാസ് പറയുന്നു .ലോക് ഡൗണില്‍ ഇളവ് വരുത്തിയതോടെ സാമ്പത്തിക മേഖല പഴയ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയെന്നും ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടു.

Related Articles

Latest Articles