Sunday, December 21, 2025

ഇന്ത്യയിലെ കോവിഡ് വ്യാപനം സെപ്റ്റംബര്‍ മധ്യത്തോടെ അവസാനിക്കുമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് രോഗവ്യാപനം സെപ്റ്റംബര്‍ മധ്യത്തോടെ അവസാനിക്കുമെന്ന് വിദഗ്ധരുടെ അഭിപ്രായം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. അനില്‍ കുമാര്‍, ഡെപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ രൂപാലി റോയ് എന്നിവര്‍ എപ്പിഡമോളജി ഇന്റര്‍നാഷണല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

എത്രപേര്‍ വൈറസ് ബാധിതരാകുന്നു അതില്‍ എത്രപേര്‍ക്ക് രോഗമുക്തിയോ മരണമോ സംഭവിക്കുന്നു എന്നതനുസരിച്ചാണ് ഇതു കണക്കാക്കുന്നത്.

മേയ് 19-ന് ഇത് 42 ശതമാനമായിരുന്നു. സെപ്റ്റംബര്‍ പകുതിയാകുന്‌പോള്‍ ഇത് നൂറുശതമാനമാകുമെന്ന് ഡോ. അനില്‍ കുമാര്‍, വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു.

Related Articles

Latest Articles