കോട്ടയം: പ്രവാസികളുടെ ഹൃദയനൊമ്പരങ്ങൾ ഏറ്റുവാങ്ങി എന്നെന്നും അവരോടൊപ്പം നിലകൊണ്ട വിദേശ മന്ത്രാലയം, നാടിന്റെ അഭിമാനമാക്കി മാറ്റിയ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിദേശകാര്യ വകുപ്പ് മന്ത്രി ആയിരുന്നു സുഷമാ സ്വരാജ് ജി എന്ന് ഒന്നാം സ്മൃതി ദിനത്തിൽ ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.
മാനുഷിക മൂല്യങ്ങളും സ്നേഹവും കാരുണ്യവും വാത്സല്യവും തുടിച്ച ആ ഉജ്വല വ്യക്തിത്വത്തിന്റെ ദീപ്‌ത സ്മരണയ്ക്ക് മുന്നിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു എന്നും അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചു.

