തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം, ആര്‍ക്കും കൊവിഡില്ല. 61 പേരുടെ റിസള്‍ട്ട് നെഗറ്റീവായി, ഇവര്‍ ഇന്ന് ആശുപത്രി വിടും. 34 പേര്‍ മാത്രമാണ് ഇനി ചികിത്സയിലുള്ളത്. കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ഇന്നലെയും മേയ് ഒന്നിനും സംസ്ഥാനത്ത് പുതിയ രോഗികള്‍ ഇല്ലായിരുന്നു. സംസ്ഥാനത്ത് പുതിയ തീവ്ര ബാധിത മേഖലകളില്ല. 21,724 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.ഇതില്‍ 21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു.സംസ്ഥാനത്ത് 81 ഹോട്ട്‌സ്‌പോര്‍ട്ടുകളാണുള്ളത്. പുതിയ ഹോട്ട്‌സ്‌പോട്ടുകളില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

