ഇന്ന് എ ബി വാജ്പേയ് സ്മൃതിദിനം.ശാന്തമായ കരുത്തിൻ്റെ, ഊർജ്ജസ്വലതയുടെ പ്രതിബിംബം മാഞ്ഞിട്ട് ഇന്ന് രണ്ടു വർഷങ്ങൾ

ദില്ലി : മുന്‍ പ്രധാനമന്ത്രിയും ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളുമായ അടല്‍ ബിഹാരി വാജ്‌പേയ് ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം.ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് 2018 ഓഗസ്റ്റ് 16ന് അദ്ദേഹം അന്തരിച്ചത്. രാഷ്ട്രീയനേതാവ്, വാഗ്മി, കവി എന്നിങ്ങനെ ബഹുമുഖമായ വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു അടല്‍ ബിഹാരി വാജ്പേയി. മൂന്ന് തവണ പ്രധാനമന്ത്രിയായ വാജ്പേയി ബിജെപിയില്‍ നിന്നുള്ള ആദ്യ പ്രധാനമന്ത്രി കൂടിയായിരുന്നു. 1996ല്‍ 13 ദിവസവും 1998-99ല്‍ 13 മാസവും 1999-2004 വരെ അഞ്ച് വര്‍ഷവും അദ്ദേഹം പ്രധാനമന്ത്രി പദത്തിലിരുന്നു. അഞ്ചു വര്‍ഷം തുടര്‍ച്ചയായി പ്രധാനമന്ത്രി പദത്തിലിരുന്ന ആദ്യ കോണ്‍ഗ്രസ് ഇതര നേതാവ് കൂടിയാണ് അദ്ദേഹം. ദീര്‍ഘകാലം ലഖ്‌നൗവിനെ പ്രതിനിധീകരിച്ച ലോക്‌സഭാംഗമായിരുന്നു അദ്ദേഹം.

1924 ഡിസംബർ 25 -ന് കൃഷ്ണ ബിഹാരി വാജ്‌പേയിയുടെയും കൃഷ്ണാ ദേവിയുടെയും മകനായി ഗ്വാളിയോറിലാണ് അടൽ ജനിക്കുന്നത്. അധ്യാപകനായിരുന്നു അച്ഛൻ. വിക്ടോറിയ കോളേജിൽ നിന്ന് ഹിന്ദി, സംസ്കൃതം, ഇംഗ്ലീഷ് എന്നിവയിൽ ബിരുദം. കാൺപൂർ DAV കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം എന്നിവ പൂർത്തിയാക്കി. അതിനിടെ 1944 -ൽ ആര്യ കുമാർ സഭ എന്ന ആര്യസമാജത്തിന്റെ യുവജനവിഭാഗത്തിൽ നേതൃനിരയിലേക്ക് എത്തുന്നു വാജ്പേയി. തുടർന്ന് രാഷ്ട്രീയ സ്വയം സേവക് സംഘിൽ അംഗമാകുന്നു. 1939 ബാബാസാഹേബ് ആപ്‌തെയുടെ പ്രചാരക് ആയി മാറി .

1940 -ൽ വളരെ ചുരുങ്ങിയ കാലത്തേക്ക് ഒരു ഇടത് വ്യതിയാനവും വാജ്‌പേയിക്ക് സംഭവിച്ചിട്ടുള്ളതായി ചരിത്രം പറയുന്നുണ്ട്. അന്നത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ(CPI) വിദ്യാർത്ഥിവിഭാഗമായ എഐഎസ്എഫിൽ അംഗത്വമെടുക്കുന്നുണ്ട് വാജ്‌പേയി. സിപിഐ ഒരു അന്താരാഷ്ട്ര കാഴ്ചപ്പാടായിരുന്നു അന്ന് വെച്ചുപുലർത്തിയിരുന്നത്. രണ്ടാം ലോകമഹായുദ്ധം നടക്കുന്നതിനിടെ ബ്രിട്ടനെതിരെ നടത്തുന്ന സമരങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഫാസിസ്റ്റുവിരുദ്ധ പോരാട്ടങ്ങൾക്ക് ക്ഷീണമുണ്ടാക്കും എന്നതുകൊണ്ട് സിപിഐ സ്വാതന്ത്ര്യസമരത്തിനുവരെ അന്ന് എതിരായിരുന്നു. വാജ്‌പേയിയുടെ ഈ ഇടതുഭ്രമം താത്കാലികമായിരുന്നു. താമസിയാതെ അദ്ദേഹം സംഘ് പാളയത്തിലേക്കുതന്നെ തിരിച്ചുപോന്നു.

അടിസ്ഥാനപരമായി ആർഎസ്എസ് പ്രത്യയശാസ്ത്രമായിരുന്നു ഉള്ളിൽ എന്നതിനാൽ സ്വാതന്ത്ര്യസമരം നടക്കുന്നകാലത്ത് രാഷ്ട്രീയമായി സജീവമായിരുന്നിട്ടും, ഗാന്ധിജിയുടെ ആശയങ്ങളോട് അനുഭവം പ്രകടിപ്പിക്കാനോ ദേശീയതലത്തിൽ നടക്കുന്ന സമരങ്ങളോട് ചേർന്ന് പ്രവർത്തിക്കാനോ വാജ്‌പേയിക്ക് സാധിച്ചിരുന്നില്ല. എന്നിട്ടുപോലും 1942 -ൽ ആർഎസ്എസ് പ്രവർത്തകരായിരിക്കെ അടലും സഹോദരൻ പ്രേമും ക്വിറ്റ് ഇന്ത്യാ സമരത്തിനിടെ അറസ്റ്റിലാകുന്നുണ്ട്. ആൾക്കൂട്ടത്തിന്റെ ഭാഗമായിരുന്നു എങ്കിലും, ബഡേശ്വറിൽ അന്ന് നടന്ന അക്രമങ്ങളിലൊന്നും തനിക്കോ സഹോദരനോ പങ്കില്ല എന്ന് എഴുതി നല്കിയിട്ടാണ് അന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്.

1947 -ൽ വിഭജനത്തിന്റെ ലഹളകൾക്കിടെ വാജ്‌പേയിയുടെ നിയമപഠനം മുടങ്ങുന്നുണ്ട്. തുടർന്ന് ദീനദയാൽ ഉപാധ്യായയുടെ പത്രങ്ങളായ സ്വദേശി, വീർ അർജുൻ, മാസിക രാഷ്ട്രധർമ, വരിക പാഞ്ചജന്യം എന്നിവയ്ക്കുവേണ്ടി ജോലിചെയ്യാൻ തുടങ്ങുന്നു അദ്ദേഹം.1951 -ൽ ജനസംഘം രൂപീകരിക്കപ്പെട്ടപ്പോൾ ദീനദയാൽ ഉപാധ്യായയുടെ നിർദേശപ്രകാരം വാജ്പേയി അതിൽ ചേർന്ന് പ്രവർത്തിക്കുന്നു. അധികം താമസിയാതെ അതിന്റെ നേതാവായ ശ്യാമപ്രസാദ് മുഖർജിയുടെ പ്രിയ അനുയായിയായി അദ്ദേഹം മാറുന്നു. 1968 ദീനദയാൽ ഉപാധ്യയുടെ മരണത്തിനു ശേഷം വാജ്‌പേയി ജനസംഘത്തിന്റെ ജനറൽ സെക്രട്ടറിയാകുന്നു.

1975 -ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നു. പ്രതിപക്ഷ നേതാക്കളിൽ പലരും അറസ്റ്റുചെയ്യപ്പെട്ട കൂട്ടത്തിൽ വാജ്‌പേയിയും ജയിലിലായി . പിന്നീട് 1977 -ൽ അടിയന്തരാവസ്ഥ കഴിഞ്ഞ് മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ ജനതാ ഗവണ്മെന്റുണ്ടായപ്പോൾ വാജ്‌പേയി വിദേശകാര്യമന്ത്രിയായി. 1979 -ൽ വാജ്‌പേയിയുടെ രാജിയും, ജനത ഗവണ്മെന്റിന്റെ തകർച്ചയും ഒക്കെയുണ്ടാകുന്നു. അതായത് 1980 -ൽ ഭാരതീയ ജനതാ പാർട്ടി എന്ന പുതിയ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം.

1996 മെയ് 16ന്‌ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം രാജിവെച്ചു. 1998-ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1999-ൽ എ‌. ഐ. എ‌. ഡി. എം. കെ പിന്തുണ പിൻ‌വലിച്ചതിനെത്തുടർന്ന് നടന്ന വിശ്വാസവോട്ട്‌ അതിജീവിക്കാൻ കഴിഞ്ഞില്ല. 1999-ൽ നടന്ന പൊതുതിരഞ്ഞടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ഭൂരിപക്ഷം നേടിയപ്പോൾ വീണ്ടും അദ്ദേഹം പ്രധാനമന്ത്രിയായി. 2004-ലെ പൊതുതിരഞ്ഞെടുപ്പ് വരെ തൽസ്ഥാനത്ത് തുടർന്നു. ജവഹർലാൽ നെഹ്രുവിനു ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ്‌ വാജ്‌പേയി.പൊഖ്റാൻ ആണവ പരീക്ഷണവും(മേയ് 1998) കാർഗിൽ യുദ്ധവും 2001ലെ പാർലിമെന്റ് ആക്രമണവും നടന്നത് വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു. പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി രാജ്യം ആദരിച്ച അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ശ്രീ അടൽ ബിഹാരി വാജ്പേയ്.

B4 Admin

Recent Posts

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

10 hours ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

10 hours ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

12 hours ago

അക്രമപ്രതിഷേധക്കാർക്ക് സർക്കാർ ജോലിയില്ല: കർശന നിയമവുമായി യോഗി സർക്കാർ

അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…

15 hours ago

പത്തനംതിട്ടയിൽ ദാരുണ അപകടം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു

പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…

15 hours ago

ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലിന് തിരിച്ചടിയോ? ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രം ട്രസ്റ്റിന് തിരികെ നൽകാൻ ഹൈക്കോടതി

ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…

21 hours ago