ദില്ലി : വളരെ ഞെട്ടലോടെയാണ് എല്ലാവരും മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന വാർത്ത കേട്ടത് . ഈ വര്‍ഷം ദുബായിയില്‍ നടക്കുന്ന ഐപിഎല്ലിന് ഒരുങ്ങുന്നതിനിടെയായിരുന്നു ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം ഇന്നലെ ഉണ്ടായത് . ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമി മുതല്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ വരെ നിരവധി പേരാണ് ധോണിക്ക് ആശംസകള്‍ നേര്‍ന്നത്. ഇതായിപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ സാക്ഷി സിംഗും ധോണിയുടെ വിരമിക്കല്‍ തീരുമാനത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് . വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയാണ് സാക്ഷി പ്രതികരണവുമായെത്തിയത്. ഹൃദയത്തിന്റെയും കൂപ്പുകൈയുടെയും ഇമോജി മാത്രമായിരുന്നു സാക്ഷിയുടെ പ്രതികരണം. ഒരു മണിക്കൂറിനുള്ളില്‍ നാല്പതിനായിരത്തിലധികമാളുകള് സാക്ഷിയുടെ കമന്റിന് ലൈക്ക് ചെയ്തു. വാക്കുകൾക്കതീതമെന്നാണ് സാക്ഷിയുടെ പ്രതികരണത്തിൽ നിന്ന് നമുക്ക് മനസിലാക്കാൻ കഴിയുന്നത്.
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…