തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തു. മൂന്നു പേര്ക്കും സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്- മുഖ്യമന്ത്രി പിണറായി വിജയന് വാര്ത്താ സമ്മേളനത്തില് അറിയിച്ചു.
ചെന്നൈയില് പോയി മടങ്ങിയെത്തിയ ലോറി ഡ്രൈവര്ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യക്കും അമ്മയ്ക്കും വണ്ടിയുടെ ക്ലീനറുടെ മകനുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മൂന്നു പേരും വയനാട് ജില്ലയില്നിന്നുള്ളവരാണ്.
പുറത്തുപോയി മടങ്ങിയെത്തുന്നവര് പാലിക്കേണ്ട സുരക്ഷാമുന്കരുതല് സ്വീകരിക്കണം. നമ്മള് പാലിക്കേണ്ട ജാഗ്രതയില് അയവ് ഉണ്ടായാല് ഇത്തരം സംഭവങ്ങള് ആവര്ത്തിക്കപ്പെടാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.
ഇന്ന് രോഗം ഭേദമായവര് ആരുമില്ല. ഇതുവരെ 502 പേര്ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവില് 37 പേരാണ് ആശുപത്രികളില് ചികിത്സയിലുള്ളത്. നിരീക്ഷണത്തില് 21,342 പേരാണ് ഉള്ളത്. വീടുകളില് 21,034 പേരും ആശുപത്രികളില് 308 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 86 പേര് ആശുപത്രികളില് ചികിത്സ തേടി.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…