Friday, May 31, 2024
spot_img

ഇന്ന് മൂന്ന് പേർക്ക് കൂടി കോവിഡ്,മുൻകരുതൽ ശക്തമാക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. മൂന്നു പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്- മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചെന്നൈയില്‍ പോയി മടങ്ങിയെത്തിയ ലോറി ഡ്രൈവര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യക്കും അമ്മയ്ക്കും വണ്ടിയുടെ ക്ലീനറുടെ മകനുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മൂന്നു പേരും വയനാട് ജില്ലയില്‍നിന്നുള്ളവരാണ്.

പുറത്തുപോയി മടങ്ങിയെത്തുന്നവര്‍ പാലിക്കേണ്ട സുരക്ഷാമുന്‍കരുതല്‍ സ്വീകരിക്കണം. നമ്മള്‍ പാലിക്കേണ്ട ജാഗ്രതയില്‍ അയവ് ഉണ്ടായാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ന് രോഗം ഭേദമായവര്‍ ആരുമില്ല. ഇതുവരെ 502 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 37 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. നിരീക്ഷണത്തില്‍ 21,342 പേരാണ് ഉള്ളത്. വീടുകളില്‍ 21,034 പേരും ആശുപത്രികളില്‍ 308 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 86 പേര്‍ ആശുപത്രികളില്‍ ചികിത്സ തേടി.

Related Articles

Latest Articles